കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു
കൽപ്പറ്റ-മേപ്പാടി കുന്നമ്പറ്റയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. കുന്നമ്പറ്റ സ്വദേശി സിദ്ധിഖിനാണ് പരിക്കേറ്റത്.
ഉച്ചയോടെയായിരുന്നു സംഭവം. ഉടൻ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.കഴിഞ്ഞ വർഷം ഇവിടെ കാട്ടാനായുടെ ആക്രമണത്തിൽ ഒരാൾ മരിക്കുകയും, മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു .ഈ പ്രദേശത്ത് കാട്ടാനയുടെ ആക്രമണം രൂക്ഷമാണ്. വനം വകുപ്പ് കർശന നടപടി സ്വീകരിക്കണമെന്ന് അപകടസ്ഥലം സന്ദർശിച്ച ടി. സിദ്ദീഖ് എം.എൽ.എ ആവശ്യപ്പെട്ടു.
Leave a Reply