May 14, 2026

ജില്ലയില്‍ 335 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 20.61

0
IMG_20211114_171511.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ – വയനാട് ജില്ലയില്‍ ഇന്ന് (14.11.21) 335 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 333 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.61 ആണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 129263 ആയി. 125851 പേര്‍ രോഗമുക്തരായി. നിലവില്‍ 2506 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2383 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.  
*രോഗം സ്ഥിരീകരിച്ചവര്‍*
വൈത്തിരി 59, മേപ്പാടി, കോട്ടത്തറ 32 വീതം, പൂതാടി 24, മാനന്തവാടി, മുട്ടിൽ 22 വീതം, വെളളമുണ്ട 19, കൽപ്പറ്റ 15, പനമരം, എടവക 13 വീതം, ബത്തേരി 11, നെന്മേനി 10, അമ്പലവയൽ, കണിയാമ്പറ്റ 8 വീതം, തവിഞ്ഞാൽ, മൂപ്പൈനാട്, മീനങ്ങാടി, പടിഞ്ഞാറത്തറ 5 വീതം, പൊഴുതന, പുൽപ്പള്ളി, വെങ്ങപ്പള്ളി, തൊണ്ടർനാട് 4 വീതം, മുള്ളൻകൊല്ലി, നൂൽപ്പുഴ, തിരുനെല്ലി 3 വീതം, തരിയോട് 2 ആളുകൾക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌.
*1402 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (14.11.21) പുതുതായി നിരീക്ഷണത്തിലായത് 1402 പേരാണ്. 638 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13369 പേര്‍. ജില്ലയില്‍ നിന്ന് 1276 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 852339 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 850720 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 721457 പേര്‍ നെഗറ്റീവും 129263 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *