August 4, 2026

ജനനേതാക്കള്‍ക്കൊപ്പം ശിശുദിനം കളറാക്കി കുട്ടി നേതാക്കള്‍

0
IMG_20211114_185213.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : കുട്ടികളുടെ നേതാക്കളായി ശിശുക്ഷേമ സമിതി തെരഞ്ഞെടുത്ത കുട്ടി നേതാക്കള്‍, ജനപ്രതി നിധികള്‍ക്കൊപ്പം ശിശുദിനം ആഘോഷിച്ചു. 
കല്‍പറ്റ കലക്ടറേറ്റ് കോൺഫറൻസ്  ഹാളില്‍ നടന്ന ശിശുദിനാഘോഷ പരിപാടിയില്‍ ജനപ്രതിനിധികളും ഡെപ്യൂട്ടി കലക്ടറും ശിശുക്ഷേമ സമിതി ഭാരവാഹികളും ചേര്‍ന്ന് റോസാപ്പൂവും മധുര പലഹാരങ്ങളും നൽകി  കുട്ടികളുടെ പ്രതിനിധികളെ സ്വീകരിച്ചു.
കുട്ടികളുടെ പ്രസിഡന്റായ നിയാ ബെന്നി ( സെന്റ് തോമസ് യു.പി.സ്‌കൂള്‍ മുളളന്‍കൊല്ലി) യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രധാനമന്ത്രി പെരിക്കല്ലൂര്‍ ഗവ: ഹയര്‍ സെക്കണ്ടറിയിലെ ഒന്നാം ക്ലാസ്സുകാരി സാന്‍വിക പി.വി. ഉദ്ഘാടനം ചെയ്തു.
സ്പീക്കര്‍ സെന്റ് മേരീസ് എ.യു.പി സ്‌കൂളിലെ അലന്റ് സാംഎല്‍ദോ ആശംസ പ്രസംഗം നടത്തി.എല്‍.എഫ് ഇ.എം.എല്‍.പി.സ്‌കൂളിലെ ഡിയോണ്‍ ജോസഫ് ഷെമ്മി സ്വാഗതവും, നെല്ലിയമ്പം ഗവ: എല്‍.പി.സ്‌കൂളിലെ ദിയാന ഫാത്തിമ നന്ദിയും പ്രകാശിപ്പിച്ചു.
കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് പങ്കാളിത്തം കുറച്ച് നടത്തിയ ആഘോഷ പരിപാടികള്‍ ശിശുക്ഷേമ സമിതിയുടെ ഫെയ്‌സ് ബുക്ക് പേജില്‍ ലൈവായി കാണിച്ചൂ.
കല്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി കുട്ടി നേതാക്കള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി, പധാനമന്ത്രിയുടെ വിദ്യാലയ മുറ്റത്ത് ഓര്‍മമരമായി നട്ടുവളര്‍ത്താന്‍ മരത്തൈ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജുനൈദ് കൈപ്പാണി കൈമാറി, കൊല്ലം ജില്ലയിലെ പ്രാക്കുളം എന്‍.എസ്.എസ്.ഹയര്‍ സെക്കണ്ടറിയിലെ യു.പി.ക്ലാസ്സില്‍ പഠിക്കുന്ന അക്ഷയ് .വി .പിള്ള രൂപകല്പന ചെയ്ത ഈ വര്‍ഷത്തെ ശിശുദിന സ്റ്റാമ്പ് ഡെപ്യൂട്ടി കലക്ടര്‍ വി.അബൂബക്കര്‍ പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആസ്യ പി എം ന് നല്‍കി പ്രകാശനം ചെയ്തു
കല്‍പറ്റ നഗരസഭ കൗണ്‍സിലന്‍ ടി.മണി, മാനന്തവാടി നഗരസഭ കൗണ്‍ലറും ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റുമായ ശാരദ സജീവന്‍,ശിശുക്ഷേമ സമിതി സെക്രട്ടറി കെ സത്യന്‍ ,ജോ.സെക്രട്ടറി കെ.രാജന്‍ എന്നിവര്‍ സംസാരിച്ചു. ശിശുക്ഷേമ സമിതി നിര്‍വ്വാഹക സമിതി അംഗങ്ങളായ പി.ആര്‍ ഗിരിനാഥന്‍,ഷംസുദ്ധീന്‍ സി കെ 
ടി.പി. സന്തോഷ് അരവിന്ദ് അലിയാര്‍.കെ എന്നിവര്‍ നേതൃത്വം നല്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *