കെ റെയിൽ പുതിയ ഡാം ആയി മാറുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
കൽപ്പറ്റ: ഒരു ദിവസം തുടർച്ചയായി മഴ പെയ്താൽ വെള്ളം പൊങ്ങുന്ന കേരളത്തിൽ
സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാർ അഭിമാന പദ്ധതിയായി ഉയർത്തി കാട്ടുന്ന കെ റെയിൽ പുതിയൊരു ഡാം ആയി മാറുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ .കൽപ്പറ്റയിലെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
മുപ്പതടി ഉയരത്തിൽ 300 കിലോമീറ്റർ ദൂരത്തിൽ നിർമ്മാണ പ്രവർത്തികൾ നടക്കുമ്പോൾ പലയിടത്തും അത് പരിസ്ഥിതിക്ക് ആഘാതമാക്കും . അത് തന്നെ ഒരു കോട്ടയായി മാറും.
ഈ വിഷയത്തിൽ യു.ഡി.എഫ്. ഒരു കമ്മിറ്റിയെ നിയോഗിച്ച് പഠിച്ചിരുന്നു. കെ റെയിലിന് ബദൽ നിർദ്ദേശമുണ്ടന്നും അദ്ദേഹം പറഞ്ഞു. ആ കമ്മിറ്റി അറിയിച്ച ഉത്കണ്ഠ നിയമസഭയിൽ അറിയിച്ചു. പാരിസ്ഥിതിക ആഘാത പഠനം നടത്തിയിട്ടില്ല. സാമൂഹ്യ ആഘാത പഠനവും നടത്തിയിട്ടില്ല. സാമ്പത്തിക സ്ഥിതി പരിശോധിച്ചിട്ടില്ല. കണക്കിനെ സംബന്ധിച്ച് സുതാര്യതയില്ലന്നും അശാസ്ത്രീയും അപ്രായോഗികവുമായ നടപടിയാണ് കെ റെയിൽ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കിഫ്ബിയെ സംബന്ധിച്ച് യു.ഡി.എഫ്. പറഞ്ഞത് സി.ആൻ്റ് എ.ജി വീണ്ടും ശരി വെച്ചിരിക്കുകയാണ്.
9.27 ശതമാനം പലിശക്ക് കടം എടുത്ത് കുറഞ്ഞ പലിശക്ക് നിക്ഷേപിച്ചിരിക്കുകയാണ്. ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച മാധ്യമ വാർത്തയോട് സർക്കാർ പ്രതികരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത് .ഇതെങ്ങനെ തെറ്റാകുമെന്ന് അദ്ദേഹം ചോദിച്ചു,
Leave a Reply