March 29, 2024

ജനശാക്തീകരണ പദ്ധതിയുമായി ശ്രേയസ്

0
Img 20211116 175007.jpg
ബത്തേരി –  ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി വർഷം ബത്തേരി മുൻസിപ്പാലിറ്റി കേന്ദ്രീകരിച്ച് ജന ശാക്തീകരണ പരിപാടികൾക്ക് ശ്രേയസ് തുടക്കം കുറിച്ചു. ബത്തേരി ശ്രേയസും മുൻസിപ്പാലിറ്റിയും സംയുക്തമായിട്ടാണ് പരിശീലന പരിപാടികൾ നടത്തുന്നത്. മുൻ സിപ്പാലിറ്റിയിലെ എല്ലാ ഡിവിഷനുകളിലേയും ജനങ്ങൾക്ക് ജനപങ്കാളിത്വ വികസനം, പദ്ധതി ആസൂത്രണം എന്നിവയിൽ പരിശീലനം നൽകുന്നു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എന്നിവർക്കും പരിശീലനം നൽകുന്നു.  

മുൻസിപ്പാലിറ്റിയും ശ്രേയസ് വയനാടും സംയുക്തമായി നടത്തുന്ന ജനാധിപത്യ ശാക്തീകരണ പരിപാടികളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ശ്രീ. ടി.കെ.രമേശ് നിർവഹിച്ചു. ബത്തേരി രൂപതാധ്യക്ഷൻ ജോസഫ് മാർ തോമസ് തിരുമേനി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി എൽസി പൗലോസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. സി.കെ. സഹദേവൻ ,കൗൺസിലർ ശ്രീമതി രാധ രവീന്ദ്രൻ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. കില ഫാക്കൽറ്റി ശ്രീ. പാപ്പാൻ കുട്ടമത് ക്ലാസ്സ് നൽകി,. പ്രോഗ്രാം ഓഫീസർ ശ്രീ.ഷാജി കെ വി നന്ദി പറഞ്ഞു.വാർഡ് സഭകളുടെ ശാക്തീകരണത്തിലൂടെ കൂടുതൽ ജനകീയപങ്കാളിത്തം ഉറപ്പുവരുത്തുക ,കാലിക പ്രസക്തിയുള്ള സാമൂഹിക വിഷയങ്ങളിൽ കൂടുതൽ ഇടപെടലുകൾ നടത്തിക്കൊണ്ടു മുനിസിപ്പാലിറ്റിയുടെ ഭരണസംവിധാനത്തോട് ചേർന്നുനിന്നു മികച്ച മാതൃകകൾ സൃഷ്ടിച്ചു രാജ്യത്തുതന്നെ മാതൃകയായ മുനിസിപ്പാലിറ്റിയുമായി സുൽത്താൻ ബത്തേരിയെ മാറ്റുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *