April 24, 2026

കേരളാ സ്‌ക്രാപ്പ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്റെ മലിനീകരണ അവബോധ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു

0
IMG_20211117_165639.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ – കേരളാ സ്‌ക്രാപ്പ് മെര്‍ച്ചന്റ്‌സ് അസോസിയേഷനും, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും സംയുക്തമായി നടത്തുന്ന, മലിനീകരണ അവബോധ ക്ലാസും , ലൈസന്‍സ് അദാലത്തും, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ . ഷരീഫ് ഉദ്ഘാടനം ചെയ്തു.

മാലിന്യ സംസ്‌കരണ മേഖലയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയുള്ള സ്ഥാപനങ്ങള്‍ക്ക് തരം തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താനും, മഴയും, വെയിലും കൊള്ളാതെ സൂക്ഷിക്കാനുമുള്ള താല്‍ക്കാലിക ഷെഡുകളെ കെട്ടിട നിര്‍മ്മാണ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി നല്‍കാന്‍ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
കല്‍പ്പറ്റ ജില്ലാ കമ്മറ്റി ഓഫീസില്‍ വെച്ചു നടന്ന പരിപാടിയില്‍,കെ എസ്  എം എ വയനാട് ജില്ലാ പ്രസിഡന്റ് എം സി . ബാവ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി  എം എച്ച്   അഷ്‌കര്‍  സ്വാഗതവും, ജില്ലാ ട്രഷറര്‍ കെ വി    ഹാരിസ്  നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *