ഡിവൈഎഫ്ഐ കാട്ടിക്കുളം മേഖലാസെക്കുലർ യൂത്ത് ഫെസ്റ്റ് നടത്തി
കാട്ടിക്കുളം – ഡിവൈഎഫ്ഐ കാട്ടിക്കുളം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാട്ടിക്കുളം എസ്എൻഡിപി ഹാളിൽ
സംഘടിപ്പിച്ച സെക്കുലർ യൂത്ത് ഫെസ്റ്റ് തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സമൂഹത്തിൽ വർദ്ധിച്ചു വരുന്ന വിദ്വേഷ പ്രചരണത്തിനും വർഗ്ഗീയതയ്ക്കുമെതിരായ ക്യാമ്പയിനിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് സെക്രട്ടറി ജിതിൻ കെ ആർ, ബ്ലോക്ക് പ്രസിഡണ്ട് അജിത്ത് വർഗീസ്. മേഖലാ സെക്രട്ടറി ശ്രീജിത്ത് കെ.കെ, മേഖലാ പ്രസിഡണ്ട് നിധീഷ് ബാബു എന്നിവർ സംസാരിച്ചു.
Leave a Reply