കുളത്താട ഹെൽത്ത് സെൻ്റർ സ്ഥിരമായി തുറന്ന് പ്രവർത്തിക്കുക യുവമോർച്ച

തവിഞ്ഞാൽ: കുളത്താട പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യ കേന്ദ്രമായ ഹെൽത്ത് സെൻ്റർ കഴിഞ്ഞ മൂന്നു വർഷമായി ജൂനിയർ പബ്ലിക്ക് നേഴ്‌സ് ഇല്ലാത്ത അവസ്ഥയാണ് വല്ലപ്പോഴും ഇവിടെ വരുന്ന ഹെൽത്ത് ഇൻസ്പെക്ടർ മാത്രമാണുള്ളത് അത്യാവശ്യമുള്ള മരുന്നോ മറ്റു പ്രാഥമിക ചികിത്സയോ ലഭിക്കുന്നില്ല ഹെൽത്ത് സെൻ്ററിൽ സ്ഥിരമായി ജെ പി എച്ച് എനിൻ്റെ സേവനം ലഭ്യമാക്കി പ്രവർത്തനം കാര്യക്ഷമമാക്കാണമെന്നും ആഴ്ചയിൽ ഒരു ദിവസം ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും യുവമോർച്ച കുളത്താട യൂണിറ്റ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾക്ക് പരിഹാരം കാണുന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും യുവമോർച്ച തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡൻ്റ് ശരത്കുമാർ പറഞ്ഞു. കുളത്താട യൂണിറ്റ് പ്രസിഡൻ്റ് രാഗേഷ് , സെക്രട്ടറി രാഗേഷ് അകമന , അരുൺ , സച്ചിൻ ,വൈശാഖ്, ഹേമന്ത്, അമ്പാടി , വിവേക് , സെവാഗ് എന്നിവർ സംസാരിച്ചു.



Leave a Reply