ഇൻക്വസ്റ്റ് ടേബിൾ കൈമാറി

മാനന്തവാടി:കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ,
കേരള പോലീസ് അസോസിയേഷൻ, വയനാട് ജില്ലാ കമ്മിറ്റികൾ സംയുക്തമായി വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിക്ക് സംഭാവന നൽകിയ ഇൻക്വസ്റ്റ് ടേബിൾ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എ.പി. ദിനേശ് കുമാറിന് കൈമാറി. വയനാട് മെഡിക്കൽ കോളേജിൽ വച്ച് നടന്ന ചടങ്ങിൽ മാനന്തവാടി എം.എൽ.എ ഒ.ആർ കേളു, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, ഡി.എം.ഒ ഡോ. കെ. സക്കീന, ആർ.എം.ഒ ഡോ. കെ. സക്കീർ,പോലീസ് സംഘടനാ ഭാരവാഹികളായ എൻ.ബഷീർ, പി.ജി. സതീഷ് കുമാർ, ബി.എസ്. ബാബു രാജൻ, എം.വി. സുബ്രഹ്മണ്യൻ, കെ.എം. ശശിധരൻ, കെ. തോമസ്, എം.കെ സാദിർ, ബിപിൻ സണ്ണി, സി. ഹക്കിം, പ്രശാന്ത് തുടങ്ങിയവർ സംബന്ധിച്ചു.



Leave a Reply