April 25, 2024

സഹന സമരത്തിന്റെ വിജയമാണ് ഇന്ത്യയിലെ കർഷകർ നടത്തിയ സമരം : എ ഐ സി സി സെക്രട്ടറി പി വി മോഹനൻ

0
Img 20211121 145926.jpg
കൽപ്പറ്റ :ഇന്ത്യയിലെ കർഷകൻ ഉൽപാദിപ്പിക്കുന്ന ഉല്പന്നങ്ങൾ കർഷകന് വിൽക്കാനും സ്വതന്ത്രമായി കൃഷിചെയ്യാനും ഉള്ള അവകാശം ഇല്ലാതാക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ കരിനിയമങ്ങൾക്ക് എതിരായി ശക്തമായ ചെറുത്തുനിൽപ്പാണ് ഇന്ത്യയിലെ കർഷകർ നടത്തിയത്. ഈ പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഈ സമര പോരാട്ടങ്ങൾക്ക് രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ശക്തമായി പിന്തുണ നൽകിയെന്ന് പി.വി മോഹനൻ പറഞ്ഞു. നൂറു കണക്കിന് കർഷകർ ഈ പോരാട്ടങ്ങൾക്ക് ജീവൻ ബലിയർപ്പിക്കേണ്ടി വന്നു. കൽപ്പറ്റ നിയോജക മണ്ഡലം കോൺഗ്രസ്‌ നേതൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . വയനാടിന്റെ വിവിധ വിഷയങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാറുകൾ കണ്ടില്ല എന്ന് നടിക്കുകയാണ് കാർഷിക വിഷയങ്ങൾ, വയനാട് മെഡിക്കൽ കോളേജ്, റെയിൽവേ, തൊഴിൽ പ്രതിസന്ധി, രാത്രി യാത്ര നിരോധനം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കപെടുവാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയ്യാറായില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് അദ്ധേഹം പറഞ്ഞു. യോഗത്തിൽ പി.പി ആലി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വർക്കിംഗ്‌ പ്രസിഡന്റ്‌ അഡ്വക്കേറ്റ് ടി സിദ്ദിഖ് എം.എൽ.എ, എൻ.ഡി അപ്പച്ചൻ,കെ.കെ എബ്രഹാം, മാണി ഫ്രാൻസിസ്, ടി.ജെ ഐസക്, എം.എ ജോസഫ്, ഒ വി അപ്പച്ചൻ, ജി.വിജയമ്മ ടീച്ചർ, പി.കെ കുഞ്ഞിമോയ്തീൻ, പി.കെ അബ്ദുറഹിമാൻ, സി ജയപ്രസാദ്, ബിനു തോമസ്, സി.പി പുഷ്പലത എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *