September 9, 2024

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ : ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വ്വര്‍ ജില്ല സന്ദര്‍ശിക്കും

0
Img 20211123 080226.jpg

 കൽപ്പറ്റ –  സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വ്വര്‍ ബിജു പ്രഭാകര്‍ നവംബര്‍ 25 ന് ജില്ലയിലെത്തി അപേക്ഷകളുടെ പുരോഗതി വിലയിരുത്തും. രാവിലെ 9.45 ന് കളക്ട്രേറ്റില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും, വിവരങ്ങള്‍ തിരുത്തുന്ന തിനുമായി സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്റെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം ജില്ലയില്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി നവംബര്‍ 28 ന് പ്രത്യേക കാമ്പയിനുകള്‍ ജില്ലാ ഇലക്ഷന്‍ ഓഫീസിലും താലൂക്കുതലങ്ങളിലും നടത്തും. ഡിസംബര്‍ 30 ന്് യജ്ഞം അവസാനിക്കും.
2022 ജനുവരി ഒന്നിന് 18 വയസ്സോ അതിന് മുകളിലോ പ്രായമെത്തുന്നവര്‍ക്ക് പുതിയ വോട്ടറായി രജിസ്റ്റര്‍ ചെയ്യുവാനും, അടുത്തിടെ താമസം മാറിയവരാണെങ്കില്‍ മേല്‍വിലാസം മാറ്റുവാനും, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡില്‍ തെറ്റുണ്ടെങ്കില്‍ വിവരങ്ങള്‍ തിരുത്തുവാനും യജ്ഞത്തിലൂടെ സാധിക്കും. വോട്ടര്‍ ഹെല്‍പ് ലൈന്‍ മൊബൈല്‍ ആപ്പ്, www.nvsp.in, www.voterportal.eci.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഓണ്‍ലൈനായി ചെയ്യാവുന്നതാണ്. വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ മുഖാന്തിരവും, ബി.എല്‍.ഒയുമായി നേരിട്ട് ബന്ധപ്പെട്ടും സേവനങ്ങള്‍ക്കായി അപേക്ഷിക്കാം. 1950 എന്ന വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറിലും സേവനങ്ങള്‍ക്കായി ബന്ധപ്പെടാവുന്നതാണ്. ഒരു സമ്മതിദായകനും ഒഴിവാക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം നടത്തുന്നത്. പൊതുജനങ്ങള്‍ ഈ അവസരം പരമാവധി വിനിയോഗിക്കേണ്ടതാണെന്ന് ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *