April 24, 2024

ആദിവാസി പഠിതാക്കള്‍ക്ക് മാസ്‌കും സാനിറ്റൈസറും നല്‍കി

0
Img 20211123 170615.jpg
 തിരുനെല്ലി:   സംസ്ഥാന സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ വയനാട് സമ്പൂര്‍ണ ആദിവാസി സാക്ഷരതാ പഠിതാക്കള്‍ക്ക് മാസ്‌കും, സാനിറ്റൈസറും, കോവിഡ് പ്രതിരോധ ബോധവത്കരണ പോസ്റ്ററും വിതരണം ചെയ്തു. തിരുനെല്ലിയില്‍ തോൽപ്പെട്ടി എടത്തന കക്കേരി പഠന ഊരില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍. കേളു എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ പദ്ധതി വിശദീകരണം നല്‍കി. ജനപ്രതിനിധികള്‍, പ്രേരക്മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിത രായിരുന്നു. നിലവില്‍ പഠിച്ചു കൊണ്ടിരിക്കുന്ന സാക്ഷരത പഠിതാക്കള്‍ ക്കാണ് മാസ്‌കും സാനിറ്റൈസറും, കോവിഡ് പ്രതിരോധ ബോധവത്കരണ പോസ്റ്ററും നല്‍കിയത്. വിവിധ ഊരുകളിലായി 1024 ആദിവാസി ക്ലാസുകള്‍ നടക്കുന്നുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇന്‍സ്ട്രക്ടര്‍മാര്‍ വഴിയാണ് പഠന ഊരുകളില്‍ മാസ്‌ക് വിതരണം ചെയ്യുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *