കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ “ജന ജാഗരണ യാത്ര” ഡിസംബർ 1, 2 തീയ്യതികളിൽ

മാനന്തവാടി: പെട്രോൾ, ഡീസൽ വില വർദ്ധനവിനവ്, അവശ്യസാധന വിലക്കയറ്റം, ഗാർഹിക ഗ്യാസ് സബ്ബ്സീഡി പുന:സ്ഥാപിക്കുക, ബാങ്ക് ലോണുകളുടെ പലിശ എഴുതിതള്ളുക, കാർഷിക മേഖലയെ സംരക്ഷിക്കുക, ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 30, ഡിസംബർ 1, 2 തിയ്യതികളിൽ ജില്ലയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം പദയാത്ര സംഘടിപ്പിക്കുന്നു. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന “ജന ജാഗരണ യാത്ര” പദയാത്ര ഡി.സി.സി.പ്രിഡണ്ട് എൻ.ഡി.അപ്പച്ചൻ നയിക്കും. നവംബർ 30 ന് രാവിലെ പഴശ്ശിരാജ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി വൈകുന്നേരം 5.00 മണിയ്ക്ക് എ.ഐ.സി.സി.സെക്രട്ടറി പി.വി.മോഹനൻ ഗാന്ധി പാർക്കിൽ വെച്ച് പദയാത്ര ഉദ്ഘാടനം ചെയ്യും. ഡിസംബർ 1ന് മാനന്തവാടിയിൽ നിന്ന് പദയാത്ര ആരംഭിച്ച് തോണിച്ചാൽ, ദ്വാരക, കെല്ലൂർ, അഞ്ചുകുന്ന് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റവാങ്ങി കൊണ്ട് നവംബർ ഒന്നിലെ പദയാത്ര പനമരത്ത് സമാപന സമ്മേളനത്തോടു കൂടി സ്ഥാപിക്കും. ഡിസംബർ 2-)o തിയ്യതി പദയാത്രാ കണിയാമ്പറ്റയിൽ നിന്നും ബത്തേരിയിൽ നിന്നും കൽപ്പറ്റയിലെ പദയാത്ര പടിഞ്ഞാറത്തറയിൽ നിന്ന് തുടങ്ങി മൂന്ന് നിയോജക മണ്ഡലത്തിൽ നിന്നും ആരംഭിച്ച പദയാത്ര കൽപറ്റയിൽ സമാപിക്കും. കെ.പി.സി.സി.പ്രസിഡണ്ട് കെ.സുധാകരൻ സമാപന പദയാത്രാ ഉദ്ഘാടനം ചെയ്യ്ത് രണ്ട് ദിവസം നീണ്ട് നിന്ന പദയാത്ര സമാപിക്കും. മാനന്തവാടി നിയോജക മണ്ഡലം സ്വാഗത സംഘം രൂപീകരണം മാനന്തവാടി എൻ.എസ്.എസ്. ഹാളിൽ ചേർന്നു. ഡിസിസി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്യ്തു. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി.വി.നാരായണവാര്യർ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി.മെമ്പർ പി.കെ.ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. കമ്മന മോഹനൻ, അഡ്വ.എൻ.കെ.വർഗ്ഗീസ്, എ.പ്രഭാകരൻ മാസ്റ്റർ, മംഗലശ്ശേരി മാധവൻ മാസ്റ്റർ, അഡ്വ.എം.വേണുഗോപാൽ, പി.വി. ജോർജ്ജ്, എച്ച്.ബി.പ്രദീപ് മാസ്റ്റർ, എക്കണ്ടി മൊയ്തൂട്ടി, അഡ്വ.ശ്രീകാന്ത് പട്ടയൻ, എം.ജി.ബിജു ചിന്നമ്മ ജോസ് എന്നിവർ സംസാരിച്ചു.



Leave a Reply