June 24, 2026

കമാല്‍ വരദൂരിന് വയനാടിന്റെ അനുമോദനം ഇന്ന്

0
IMG_20211124_072414.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ നിന്ന് ആദ്യമായി ഒരു ദിനപത്രത്തിന്റെ പത്രാധിപസ്ഥാനത്തെത്തിയ ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂറിന് വയനാടിന്റെ അനുമോദനം 24ബുധനാഴ്ച കല്‍പ്പറ്റ ഗ്രീന്‍ഗെയിറ്റ് ഹോട്ടലില്‍ നടക്കും. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി ശ്രേയാംസ്‌കുമാര്‍ എം.പി ഉപഹാരസമര്‍പ്പണം നടത്തും. ചന്ദ്രിക വായനക്കാരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സിനിമാ താരം അബുസലിം പി.പി.എ കരീം, പി. ഗഗാറിന്‍, വിജയന്‍ ചെറുകര, കെ. സദാനന്ദന്‍ തുടങ്ങിയ ജില്ലയിലെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളിലെ ഉന്നത വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *