April 18, 2024

സാംക്രമിക രോഗങ്ങൾ: മാധ്യമ ശില്‍പശാല നടത്തി

0
Img 20211125 134237.jpg
കൽപ്പറ്റ : വയനാട് ജില്ലാ ആരോഗ്യ വകുപ്പിന്റെയും പ്രസ്‌ ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സാംക്രമിക രോഗങ്ങളെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കായി വയനാട് പ്രസ് ക്ലബ്ബ് ഹാളില്‍ ശില്‍പശാല നടത്തി – ശില്‍പശാല ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ഉദ്ഘാടനം ചെയ്തു.. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ. സജീവന്‍ അധ്യക്ഷത വഹിച്ചു -. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാംക്രമിക രോഗങ്ങളെ കുറിച്ച് ജില്ലാ സര്‍വെലന്‍സ് ഓഫീസര്‍ ഡോ. സാവന്‍ സാറ മാത്യൂ ക്ലാസ്സെടുത്തു.. 
ചടങ്ങില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, പ്രസ് ക്ലബ്ബ് സെക്രട്ടറി നിസ്സാം കെ. അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *