ഭരണഘടനാ ദിനം ആചരിച്ചു

ആലാറ്റിൽ: ഭരണഘടന ദിനത്തോടനുബന്ധിച്ച് പഞ്ചായത്ത് തല സെമിനാർ ആലാറ്റിൽ നിർമ്മല വായനശാലയിൽ വച്ച് നടന്നു, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ശ്രീ ഷാജൻ ജോസ് ഭരണഘടന കാവലും കരുതലും വിഷയാവതരണം നടത്തിയ സെമിനാർ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എൽസി ജോയ് ഉദ്ഘാടനം ചെയ്തു. ശ്രീ സക്കറിയാസ് ചിറയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ നി൪മല വായനശാല പ്രസിഡണ്ട് ബിജു മാത്യു അധ്യക്ഷനായി, ശ്രീ ചന്ദ്രബാബു, ശ്രീ ബെന്നി ആൻറണി എന്നിവർ ആശംസകൾ അർപ്പിച്ചു. യുവജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി നടത്തിയ സെമിനാർ ഭരണഘടനാ സംവിധാനങ്ങളുടെ അവബോധം ഉണർത്തി ശ്രീ ബേബി വർഗീസ് നന്ദി പറഞ്ഞു.



Leave a Reply