May 13, 2024

സിപിഐ ഭരണാ ഘടന സംരക്ഷണ ദിനം ആചരിച്ചു

0
Img 20211127 064237.jpg
കല്പറ്റ: സിപിഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില് ഭരണാ ഘടന സംരക്ഷണ ദിനം ആചരിച്ചു. എംജിടി ഹാളില് നടന്ന പരിപാടിയില്‍ ഡോ. ജിപ്‌സണ് വി പോള് വിഷയാവതരണം നടത്തി. ഭരണ ഘടന സംരക്ഷക്കിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണ ഘടന വലിയ വെല്ലുവിളികള്‍ നേരിടുകയാണ്. അതിന്റെ അന്തസത്തയെ ചോര്ത്തികളയാന് ശ്രമങ്ങള് നടക്കുന്നു. പൗരത്വ ഭേദഗതി ബില്ലും, ആര്ട്ടിക്കിള് 370 റദ്ധാക്കലും, കാര്ഷിക നിയമങ്ങളുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. വര്ഗീയതയെ പിന്പറ്റി ഇന്ത്യന് മതേതരത്വത്തിന്റെ കടക്കല് കത്തിവെക്കാനാണ് കേന്ദ്ര സര്ക്കാര് ശ്രമിക്കുന്നത്. സ്വാതന്ത്ര സമരത്തിന്റെ അന്തസത്തയെ ഉള്‌ക്കൊണ്ട് രൂപീകൃതമായ രാഷ്ട്രീയ അവബോധം ജനാതിപത്യ- മതേതര സംസ്‌കാരവും, സാമ്പത്തിക നീതിയെ അടിസ്ഥാനപ്പെടുത്തി രൂപീകരിച്ചിട്ടുളള ഭരണഘടനയുടെ അന്തസത്തയെ ഉന്മൂലനം ചെയ്യാനുളള സംഘപരിവാര് അജണ്ട തിരിച്ചറിഞ്ഞുകൊണ്ട് പ്രതിരോധം ശക്തിപെടുത്തേണ്ടതുണ്ട്. സോഷ്യലിസ്റ്റ് സങ്കല്പ്പങ്ങളില് നിന്നുളള പിന്തിരിഞ്ഞ് പോകല് സാധാരണക്കാരുടെ ജീവിതത്തെ തകര്ക്കും. ഹിന്ദു രാഷ്ട്ര നിര്മ്മിതി മുന് നിര്ത്തി വര്ഗീയതയെ പരിപോഷിപ്പിക്കുന്ന ബിജെപി നയം ഇന്ത്യയില് പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആശയങ്ങളെ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ജനാധിപത്യ രീതിയില്‍ ചെറുത്തു തോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി വിജയന് ചെറുകര അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‌സില് അംഗം പി കെ മൂര്ത്തി, വി യൂസഫ്, ഡോ. അമ്പി ചിറയില്, ദിനേശന് മാസ്റ്റര് പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *