November 4, 2026

യൂനിസെഫിന്റെ സഹകരണത്തോടെ വയനാട് എസ്.എസ്.കെ വിദ്യാഭ്യാസ ഉപജില്ലയിലെ എല്‍.പി., യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.സി അധ്യാപകര്‍ക്കു പരിശീലനം നല്‍കി.

0
IMG-20211127-WA0029.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ബത്തേരി:യൂനിസെഫിന്റെ സഹകരണത്തോടെ വയനാട് എസ്.എസ്.കെ  വിദ്യാഭ്യാസ ഉപജില്ലയിലെ എല്‍.പി., യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.സി അധ്യാപകര്‍ക്കു പരിശീലനം നല്‍കി. കോവിഡാനന്തരകാലത്ത് നേരിടുന്ന മാനസിക, ബൗദ്ധിക, സാമൂഹിക, ഗാര്‍ഹിക സമ്മര്‍ദങ്ങള്‍ കണ്ടെത്തി അതിജീവിക്കുന്നതില്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതില്‍ അധ്യാപകരെ പ്രാപ്തരാക്കുന്നതിനായിരുന്നു പരിശീലനം. ഗവ.സര്‍വജന ഓഡിറ്റോറിയത്തില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ.അബ്ബാസലി ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ റോസ് മേരി അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.ആര്‍.രാജേഷ്, ബി.പി.സി സിനി സൂസന്‍ മത്തായി, പ്രിന്‍സിപ്പല്‍ പി.എ.അബ്ദുല്‍നാസര്‍, ട്രെയ്‌നര്‍മാരായ കെ.ആര്‍.ഷാജന്‍, എന്‍.ഷറഫുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *