കളിസ്ഥലത്തിന് കോട്ടം തട്ടാതെ വെള്ളമുണ്ട ഗവ: യു.പി.ക്ക് പുതിയ കെട്ടിടം നിർമ്മിക്കും

വെള്ളമുണ്ട: സ്കൂൾ വികസന സമിതിയുടെയും പി.ടി.എ.യുടെയും സംയുക്ത യോഗം ചേർന്നു
. കുട്ടികളുടെ കളി സ്ഥലത്തിന് പരമാവധി കോട്ടംതട്ടാതെ പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കാൻ. പി ടി എ യുടെയും സ്കൂൾ വികസന സമിതിയുടെയും സംയുക്ത യോഗം തീരുമാനിച്ചു. കെട്ടിട സൗകര്യം ഇല്ലാതെ. വീർപ്പുമുട്ടുന്ന വെള്ളമുണ്ട ഗവൺമെന്റ് യുപി സ്കൂളിന്റെ ഉടമസ്ഥതയിലുള്ള. ഗ്രൗണ്ടിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന് എതിരെ.ചില ആളുകൾ രംഗത്തെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് സംയുക്ത യോഗം ചേർന്നത്.അതേസമയം സ്കൂളിന്റെ അധീനതയിലുള്ള സ്ഥലത്ത്. അനുമതിയില്ലാതെ അനധികൃതമായി പ്രവേശിച്ഛ് സംഘം ചേരുകയും യോഗം നടത്തുകയും ചെയ്തതിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പിടിഎ പ്രസിഡണ്ട് നൗഷാദ് കോയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം. വാർഡംഗം പി രാധ ഉദ്ഘാടനം ചെയ്തു, ഹെഡ്മാസ്റ്റർ സുരേഷ് കുമാർ.വികസന സമിതി അംഗങ്ങളായ സാബു പി ആന്റണി, സി വി മജീദ്, യൂസഫ് തുടങ്ങിയവർ സംസാരിച്ചു.



Leave a Reply