ഭക്ഷ്യ വിഷബാധ; അങ്കണവാടി പ്രവർത്തകർക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് പരാതി

ബത്തേരി: സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ വെച്ച് ബുധനാഴ്ച നടത്തിയ അതി ദരിദ്രരെ കണ്ടെത്തുന്ന സർവ്വെ ട്രയിനിംഗുമായി ബന്ധപ്പെട്ട് ഭക്ഷണം കഴിച്ചതിൽ ഭക്ഷ്യ വിഷ ബാധയേറ്റ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ അങ്കണവാടി പ്രവർത്തകർക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ വയനാട് ജില്ലാ കമ്മിറ്റി. അവശ നിലയിലായ ടീച്ചർ മാർ സ്വന്തം കൈകളിൽ നിന്നും ആശുപത്രി ചിലവ് വഹിക്കേണ്ടി വന്നു. അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിക്കാൻ മുനിസിപ്പാലിറ്റി തയ്യാറാവണമെന്ന് ഭാരവാഹികൾ അറിയിച്ചു. അടിയന്തിരമായി ചേർന്ന യോഗത്തിൽ പ്രസിഡന്റ് ബിന്ദു പുൽപ്പള്ളി, ജനറൽ സെക്രട്ടറി കൃഷ്ണകുമാരി എൻ.കെ, സീതാലക്ഷ്മി എ.എസ്, വിജയ, അജിത വെള്ളമുണ്ട, എന്നിവർ സംസാരിച്ചു.



Leave a Reply