വയനാട്ടിൽ 327 എച്ച്.ഐ.വി. പോസിറ്റീവ് കേസുകളെന്ന് ആരോഗ്യവകുപ്പ്

കൽപ്പറ്റ:എച്ച്.ഐ.വി. പോസിറ്റീവ് ആയി ജില്ലയിൽ 327 പേർ ചികിത്സയിൽ
കഴിയുന്നതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ചാണ് ആരോഗ്യ വകുപ്പ് കണക്ക് പുറത്ത് വിട്ടത്.
ജില്ലാ ആശുപത്രിയുടെ ആന്റി റിട്രോവൈറൽ തെറാപ്പി (എ.ആർ.ടി) യൂണിറ്റിലാണ് രോഗബാധിതർക്ക് ചികിത്സ നൽകുന്നത്. ജില്ലയിൽ എച്ച്.ഐ.വി പരിശോധനയ്ക്കായി 5 ഐ.സി.ടി.സി (ജ്യോതിസ്) സെന്ററുകളാണുള്ളത്. മാനന്തവാടി മെഡിക്കൽ കോളജ്, കൽപ്പറ്റ ജനറൽ ആശുപത്രി, സുൽത്താൻ ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികൾ, മീനങ്ങാടി ഹെൽത്ത് സെന്റർ എന്നിവയാണവ.



Leave a Reply