April 24, 2026

ജില്ലയില്‍ 82 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 10.86

0
IMG_20211129_165634.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
   കൽപ്പറ്റ:  വയനാട് ജില്ലയില്‍ ഇന്ന് 82 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 268 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 81 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.86 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 132191 ആയി. 129604 പേര്‍ രോഗമുക്തരായി. നിലവില്‍ 1874 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1758 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണ ത്തിലായ 1015 പേര്‍ ഉള്‍പ്പെടെ ആകെ 13906 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 393 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി 16 , പുല്‍പ്പള്ളി 10 , മാനന്തവാടി 9 , കല്‍പ്പറ്റ 7 , കോട്ടത്തറ 6 , മീനങ്ങാടി , വൈത്തിരി 4 വീതം , അമ്പലവയല്‍ , എടവക , മുള്ളന്‍കൊല്ലി, മുട്ടില്‍ , പൂതാടി 3 വീതം , കണിയാമ്പറ്റ , തവിഞ്ഞാല്‍ 2 വീതം , നെന്മേനി , നൂല്‍പ്പുഴ , പനമരം , തിരുനെല്ലി , തൊണ്ടര്‍നാട് , വെങ്ങപ്പള്ളി ഒരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ ദുബായില്‍ നിന്ന് വന്ന ബത്തേരി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *