ഭരണഘടന കരുതലും കാവലും :സെമിനാർ നടത്തി
വെള്ളമുണ്ട :പഞ്ചായത്ത് ലൈബ്രറി സമിതിയുടെ നേതൃത്വത്തിൽ ചെറുകര റിനൈസൻസ് ലൈബ്രറിയിൽ നടത്തിയ സെമിനാർ ജില്ലാ പഞ്ചായത്തംഗം ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വി. ഷബിത വിഷയാവതരണം നടത്തി.. .മംഗലശ്ശേരി മാധവൻമാസ്റ്റർ അധ്യക്ഷനായിരുന്നു. പി.ടി .സുഭാഷ് സ്വാഗതവും എം.ഷിബി നന്ദിയും രേഖപ്പെടുത്തി .കെ.കെ. ചന്ദ്രശേഖരൻ മോഡറേറ്റർ ആയിരുന്നു. ജോയ്. വി.ജെ ,സുധാകരൻ എം ,നാരായണൻ എം ,ഇബ്രാഹിം പള്ളിയാൽ ,ശശി.എം എന്നിവർ സംസാരിച്ചു. എം.രാമചന്ദ്രൻ ഭരണഘടന കവിത അവതരിപ്പിച്ചു. നമ്മുടെ ഭരണഘടന നിലവിൽ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സെമിനാറിൽ വിവിധ ലൈബ്രറി പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
Leave a Reply