ഒമിക്രോൺ വൈറസ് ലോകം വീണ്ടും നടുക്കത്തിൽ, ഗുരുതര ലക്ഷണങ്ങളില്ലെന്ന് ആരോഗ്യ വിദഗ്ധർ

പ്രത്യേക ലേഖകൻ
പ്രിട്ടോറിയ: ലോകത്തെ നടുക്കി,ഒമിക്രോൺ വൈറസ് വകഭേദത്തിന് ഗുരുതര രോഗ ലക്ഷണങ്ങളില്ലെന്ന് പുതിയ വൈറസ് ഭീഷണി ലോകത്തെ അറിയിച്ച ദക്ഷിണാഫ്രിക്കൻ ആരോഗ്യ വിദഗ്ദനും ഡോക്ടറുമായ ആംഗെലിക് കൂറ്റ്സീ യുടെ മേൽനോട്ടത്തിൽ,
ചികിത്സയിലുള്ള 30 ഓളം രോഗികൾക്ക് സാധാരണ ലക്ഷണങ്ങളേയുള്ളുവെന്നും പലരും ആശുപത്രിയിൽ കിടക്കാതെ പൂർണ രോഗമുക്തി നേടിയെന്നും അവർ ഞായറാഴ്ച എ.എഫ്.പി വാർത്ത ഏജൻസിയോട് വെളിപ്പെടുത്തി.
രോഗികളിൽ കൂടുതലും 40 വയസിൽ താഴെയുള്ളവരാണ്. ചെറിയ പേശീവേദന, തൊണ്ടവേദന, വരണ്ട ചുമ എന്നിവ മാത്രമാണ് അവർക്കുണ്ടായതെന്ന് ഡോക്ടർ പറഞ്ഞു. ഈ മാസം 18നാണ് ഡെൽറ്റ വകഭേദമല്ലാത്ത മറ്റൊരു വൈറസിൻ്റെ സാന്നിധ്യത്തെപ്പറ്റി കൂറ്റ്സി അധികൃതരെ അറിയിച്ചത്. തുടർന്ന് ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരാണ് ബി1.1.529 എന്ന വൈറസാണെന്ന് ഈ മാസം 25ന് സ്ഥിരീകരിച്ചത്.പിന്നീടാണ് ലോകമാകെ പുതിയ വൈറസ് ഭീതി പരന്നത്. എത്ര മാരകമാണ് പുതിയ വൈറസ് എന്ന് ഇനിയും തിരിച്ചറിയാത്ത സാഹചര്യത്തിൽ ഇല്ലാത്ത ഭീഷണി കലർത്തി അതിനെ അവതരിപ്പിച്ചത് നിർഭാഗ്യകരമാണെന്നും തങ്ങൾ ഈ രീതിയിൽ ഒമിക്രോണിനെ അവതരിപ്പിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. വാക്സിൻ എടുക്കാത്തവർക്കും നേരിയ ലക്ഷണങ്ങളേ കാണാനുള്ളൂ.
യൂറോപ്പിലെ പലർക്കും ഈ വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്നും അവർ പറഞ്ഞു.
അതേസമയം, ലോകാരോഗ്യ സംഘടനയും (ഡബ്ല്യു.എച്ച്.ഒ)വൈറസിെൻറ പൂർണ വിവരങ്ങൾ കണ്ടെത്തിയിട്ടില്ല. കോവിഡ് വന്നവർക്ക് വീണ്ടും ഒമിക്രോൺ ബാധിക്കാൻ സാധ്യത കൂടുതലാണെന്ന് ഡബ്ല്യു.എച്ച്.ഒ പറയുന്നു. എന്നാൽ ഡെൽറ്റ വകഭേദത്തേക്കാൾ അതിവേഗം പടരുന്നതാണോ കൂടുതൽ മാരകമാണോ എന്നും സ്ഥിരീകരിച്ചിട്ടില്ല.
യൂറോപ്പിൽ ഒമിക്രോൺ വകഭേദം നേരത്തെ വ്യാപിച്ചിട്ടുണ്ടാകാമെന്നാണ് ദക്ഷിണാഫ്രിക്കയിലെ ഡോക്ടർമാർ പറയുന്നത്. അതിനെ തിരിച്ചറിയുന്നതിൽ മറ്റു രാജ്യങ്ങളിലെ ശാസ്ത്രജ്ഞരും ഡോക്ടർമാരും പരാജയപ്പെടുകയായിരുന്നെന്നും അവർ പറയുന്നു. ഒമിക്രോൺ തിരിച്ചറിയുന്നതിൽ മറ്റു രാജ്യങ്ങൾ പരാജയപ്പെട്ടിടത്ത് വിജയിച്ച ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്തരുതെന്ന് അവർ ആവശ്യപ്പെട്ടു.
ഏത് രോഗം വന്നാലും വലിയ ആശങ്ക സൃഷ്ടിക്കുന്ന നവലോക ക്രമത്തിൽ ആശങ്ക വൈറസുകളും ഉണ്ടാക്കുന്നുണ്ടെന്ന് അനുമാനിക്കാവുന്ന ഏറെ കാര്യങ്ങളും നടക്കുന്നത്
സത്യം ഏതെന്നറിയാതെ ജനം വലിയ സംഘർഷത്തിലാണ് അകപ്പെട്ടിരിക്കുന്നത് ഇന്ത്യയിൽ ഇനിയും ഏറെ ജനങ്ങൾ ഇപ്പോഴും വാക്സിൻ എടുത്തിട്ടില്ല എന്ന സർക്കാർ പ്രഖ്യാപനം അതിലേറെ ആശങ്ക ഉണ്ടാക്കുന്നു.



Leave a Reply