കളക്ടറേറ്റില്‍ വാട്ടര്‍ ഫില്‍റ്റര്‍ സ്ഥാപിച്ചു
കൽപ്പറ്റ:സിവില്‍ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിന്റെ കല്‍പ്പറ്റ ഗ്രീന്‍ ലീജ്യന്‍ വക കളക്ടറേറ്റില്‍ വാട്ടര്‍ ഫില്‍റ്റര്‍ സ്ഥാപിച്ചു. ഉദ്ഘാടനം ജില്ലാ കലക്ടര്‍ എ. ഗീത നിര്‍വ്വഹിച്ചു. എ.ഡി.എം. എന്‍.ഐ ഷാജു, സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ നാഷണല്‍ വൈസ് പ്രസിഡന്റ് സീനിയര്‍ ജോസ് കുട്ടി, കല്‍പ്പറ്റ ലീജ്യന്‍ പ്രസിഡന്റ് ഡോ. നൗഷാദ് പള്ളിയാല്‍, സെക്രട്ടറി സന്തോഷ് പട്ടേല്‍, ട്രഷറര്‍ ദയാനിധി, വൈസ് പ്രസിഡന്റുമാരായ പി. ബാലകൃഷ്ണന്‍, സോമന്‍ എന്നിവര്‍ സംസാരിച്ചു. ചേംബറിന്റെ ജലധാര പദ്ധതി 2021-22 ന്റെ ഭാഗമായുള്ള വാട്ടര്‍ ഫില്‍റ്ററിന്റെ തുടര്‍ സര്‍വീസുകളും ചേംബര്‍ തന്നെ നിര്‍വ്വഹിക്കും.
Leave a Reply