പ്രതിസന്ധികൾക്ക് ആത്മീയതയാണ്പരിഹാരം -എം പി എം കടുങ്ങല്ലൂർ

കൽപ്പറ്റ : ലോകം ഒന്നിനു പിറകെ മറ്റൊന്നായി പരീക്ഷണങ്ങൾ നേരിട്ട് കൊണ്ടിരിക്കുമ്പോൾ പ്രതിസന്ധികൾക്ക് പരിഹാരം ആത്മീയതയാണെന്ന തിരിച്ചറിവുണ്ടാവണമെന്ന് എസ് വൈ എസ് മജ്‌ലിസുന്നൂർ സംസ്ഥാന സമിതി കൺവീനർ എം പി എം കടുങ്ങല്ലൂർ പറഞ്ഞു. കഹ്ഫുൽ വറാ എന്ന പേരിൽ എസ് വൈ എസ് ജില്ലാ മജ്‌ലിസുന്നൂർ സമിതി കൽപ്പറ്റ സിവിൽ മസ്ജിദിൽ സംഘടിപ്പിച്ച എസ്.വൈ.എസ്. ജില്ലാ മജ്ലിസുന്നൂർ സംഗമത്തിൽ മുഖ്യപ്രഭാഷണംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ എല്ലാ ഭൗതിക സൗകര്യങ്ങളെയും പരാചയപ്പെടുത്തും വിധമാണ് ഓരോ പ്രശ്നങ്ങളും സംഭവിക്കുന്നത് ഇത്തരം സാഹചര്യത്തിൽ മനുഷ്യമനസ്സ് ശാന്തമാവാനും പ്രശ്നങ്ങളെ അതിജയിച്ച് മുന്നേറാനും ആത്മീയ വിചാരങ്ങൾക്കും കർമ്മങ്ങൾക്കും മാത്രമാണ് സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ചെയർമാൻ എ കെ സുലൈമാൻ മൗലവി അധ്യക്ഷത വഹിച്ചു സമസ്ത ജില്ലാ ജനറൽ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു പി സി ഉമർ മൗലവി പദ്ധതി അവതരിപ്പിച്ചു ഇബ്‌റാഹീം ഫൈസി പേരാൽ, കെ മുഹമ്മദ് കുട്ടി ഹസനി,കെ എ നാസർ മൗലവി,കെ സി കെ തങ്ങൾ, പി സുബൈർ ഹാജി കണിയാമ്പറ്റ,സി കെ ശംസുദ്ധീൻ റഹ്മാനി, സിദ്ധീഖ് പിണങ്ങോട്,മുജീബ് ഫൈസി കമ്പളക്കാട്, ഇ പി മുഹമ്മദലി ഹാജി,ടി കെ അബൂബക്കർ മൗലവി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു മജ്‌ലിസുന്നൂർ ജില്ലാ അമീർ ജാഫർ ഹൈതമി നേതൃത്വം നൽകി അബ്ദുറഹ്മാൻ ഫൈസി മില്ലുമുക്ക്, സി ച്ച് അഷ്റഫ് പനമരം, അബ്ദുൽ മജീദ് ബാഖവി മേപ്പാടി, ഹംസ മൗലവി മേപ്പാടി, ബഷീർ ഫൈസി കാക്കവയൽ, ഉമർ നിസാമി മാടക്കര, അഷ്‌റഫ് മൗലവി വടുവഞ്ചാൽ, വി കെ മൗലവി കൽപ്പറ്റ, അബ്ബാസ് മൗലവി നെടുങ്ങോട്, തോപ്പിൽ കമ്പളക്കാട്,സാജിദ് ബാഖവി തെങ്ങുമുണ്ട , വി കെ സഈദ് ഫൈസി,അബൂബക്കർ സിദ്ദീഖ് മൗലവി പാലമുക്ക് സംബന്ധിച്ചു ജില്ലാ കൺവീനർ അബ്ദുൽ ഹാരിസ് സ്വാഗതവും, അബ്ദുൽ അസീസ് ഫൈസി മീനങ്ങാടി നന്ദിയും പറഞ്ഞു



Leave a Reply