April 25, 2024

കേരളത്തിലെ ഭരണം ഇടതുപക്ഷ സമീപനമല്ല: വി.ടി.ബൽറാം

0
Img 20211130 Wa0037.jpg
മാനന്തവാടി: കേരളത്തിലെ  ഇപ്പോഴത്തെ ഭരണം ഇടതുപക്ഷ സമീപനമല്ലന്ന് കെ.പി.സി.സി. വൈസ് പ്രസിഡണ്ട് വി.ടി, ബൽറാം. 
വയനാട് ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ്റെ നേതൃത്വത്തിൽ  നടത്തുന്ന ജന ജാഗ്രത യാത്ര ഗാന്ധി പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
.  സോവിയറ്റ് യൂണിയൻ്റെ  പോലും ആസൂത്രണം  മാതൃകയാക്കിയാക്കിയതാണ് ഇന്ത്യ . എന്നാൽ ആസൂത്രണത്തിൻ്റെ കാര്യത്തിൽ കേരളത്തിൻ്റെ സർക്കാർ ചെയ്യുന്നത് അടിസ്ഥാനപരമായ സങ്കൽപ്പത്തെ തന്നെ അട്ടിമറിക്കുകയാണ്. മോദിക്ക് സമാനമായ ജനവിരുദ്ധ സമീപനമാണ്  കേരളവും സ്വീകരിക്കുന്നത്.
കെ റയിലിൻ്റെ പേരിൽ ഇനിയും ഒരു ഒന്നേകാൽ ലക്ഷം കോടി രൂപയുടെ ബാധ്യത കൂടി അടിച്ചേൽപ്പിക്കാൻ പിണറായി സർക്കാരിന്  ധാർമ്മിക അവകാശമുണ്ടോ എന്നതാണ് വസ്തുത. വമ്പൻ വികസന പദ്ധതി വേണ്ടന്നല്ല യു.ഡി.എഫ്. നിലപാട്. ഡി. പി.ആറിൽ 6500O കോടി രൂപയാണ് കെ റയിൽ ചിലവ് .എന്നാൽ നീതി ആയോഗിൻ്റെ കണക്കനുസരിച്ച്  ഒന്നേകാൽ ലക്ഷമാണ്. 
അട്ടപ്പാടിയിലെ ശിശുമരണം ഭരണകൂടം സ്പോൺസർ ചെയ്ത കൊലപാതകമാണന്നും യു.ഡി.എഫ്. ഭരണകാലത്ത് പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ജയലക്ഷ്മിയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന ജനനി ജന്മ രക്ഷ പദ്ധതി ഇടതു സർക്കാർ നിർത്തലാക്കിയതാണ് ഈ മരണത്തിൻ്റെ പ്രധാന കാരണങ്ങളാണ്. ആയിരം രൂപ വീതം ആദിവാസി അമ്മമാർക്ക് കൊടുക്കാൻ കഴിയാത്തവരാണ് വരേണ്യവർഗ്ഗത്തിൻ്റെ താൽപ്പര്യങ്ങൾക്ക് വേണ്ടി കെ റയിൽ eപാലുള്ള പദ്ധതികൾ നടപ്പാക്കാനൊരുങ്ങുന്നത്. 
.
ഇന്ധന വില വർദ്ധനവല്ല 
നികുതി ഭീകരതയാണ് രാജ്യത്ത് നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഹായ് ഭായ് ബന്ധമാണ് ബി.ജെ.പി.യും സി.പി.എമ്മും തമ്മിൽ –
ഇന്ധനവിലയുടെ കാര്യത്തിൽ യുക്തിസഹമായ തീരുമാനമായിരുന്നു യു.പി.എ. ഭരണകാലത്ത് .ആ നയം നടപ്പാക്കാൻ നരേന്ദ്ര മോദി അനുവദിക്കുന്നില്ല എന്നതാണ് പ്രശ്നം. 2010 – ൽ ഈ നയം  പ്രഖ്യാപിച്ചപ്പോൾ 2014 നവംബർ വരെ ജനത്തെ ബാധിച്ചിരുന്നില്ല. എന്നാൽ ക്രൂഡോയിലിന്  വില കുറയുന്നതിനനുസരിച്ച്  ഇന്ധന വില കുറക്കാൻ മോദി അനുവദിക്കുന്നില്ല.
18 ലക്ഷം കോടി രൂപയാണ് ഇന്ധന നികുതിയിനത്തിൽ  കേന്ദ്രം പിഴിഞ്ഞത് . 
കേന്ദ്രത്തിൻ്റെ ധൂർത്തും പാഴ് ചിലവും കുറക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. ഇതേ മനോഭാവം തന്നെയാണ് കേരളത്തിൽ പിണറായിയും സ്വീകരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് മൂന്നരലക്ഷം കോടി രൂപയാണ് കേരളത്തിൻ്റെ പൊതുകടം. എന്നാൽ പിണറായി സർക്കാരിന് മുമ്പ് എല്ലാ സർക്കാരും ചേർന്ന് ഒന്നര ലക്ഷം' കോടി മാത്രമായിരുന്നു പൊതുകടം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *