April 23, 2024

മാധ്യമ – സന്നദ്ധ പ്രവർത്തനങ്ങൾക്കും മികച്ച ഡോക്ടർമാർക്കുമുള്ള അവാർഡുകൾ കെ ജി എം ഒ എ പ്രഖ്യാപിച്ചു

0
Img 20220123 100858.jpg
പാലക്കാട് :കേരളത്തിലെ ആരോഗ്യമേഖലയിൽ കോവിഡ് മഹാമാരിക്കെതിരെ മുന്നണി പോരാളികളായി പ്രവർത്തിക്കുന്ന സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ യുടെ 55-ാം മത് സംസ്ഥാന സമ്മേളനം പാലക്കാട്‌ ജില്ലയുടെ ആതിഥേയത്വത്തിൽ ജനുവരി 29, 30 തിയതികളിലായി വെർച്ചുൽ പ്ലാറ്റ്ഫോമിൽ നടക്കുന്നു. കഴിഞ്ഞ രണ്ടു വർഷക്കാലമായി കോവിഡിനെതിരെ ആശുപത്രി ചികിത്സാ കേന്ദ്രങ്ങളിലും സി.എഫ്.എൽ.ടി.സി കളിലും സ്വാബ് കലക്ഷൻ സെൻ്ററുകളിലും, വാക്സിനേഷൻ കേന്ദ്രങ്ങളിലും, കോവിഡ് ഗൃഹചികിത്സാ രംഗത്തും നിസ്വാർത്ഥമായ സേവനമാണ് കേരളത്തിലെ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ ചെയ്തു കൊണ്ടിരിക്കുന്നത്. എല്ലാ വർഷവും ജനുവരിയിൽ നടക്കാറുള്ള സംഘടനയുടെ സംസ്ഥാന സമ്മേളനം ഇപ്രാവശ്യം കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് വെർച്ചുൽ പ്ലാറ്റ്ഫോമിൽ നടക്കുകയാണ്.  
ജനുവരി 30 ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന പൊതു സമ്മേളനം 
 ആരോഗ്യ- കുടുംബക്ഷേമ വകുപ്പു മന്ത്രി 
 വീണ ജോർജ് വെർച്ചുൽ പ്ലാറ്റ്ഫോമിൽ ഉത്ഘാടനം ചെയ്യുന്നതാണ്. ബഹുമാനപ്പെട്ട വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും.
പ്രസ്തുത സമ്മേളനത്തിൽ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മികച്ച (റിപ്പോർട്ടിംഗ്/ലേഖനം/ വിവരണം / ചർച്ച / പ്രിൻ്റ്) വിഭാഗത്തിൽ ഡോ.എം.പി. സത്യനാരയണൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡ്, ആരോഗ്യ മേഖലയിൽ നടത്തിയ പ്രശംസനീയമായ സന്നദ്ധ പ്രവർത്തനത്തിന് (വ്യക്തികൾക്ക്/ സംഘടനകൾക്ക്) നൽകുന്ന ഡോ. എസ്.വി.സതീഷ് കുമാർ മെമ്മോറിയൽ അവാർഡ് എന്നിവയും സൂപ്പർ സ്പെഷ്യാലിറ്റി, സ്പെഷ്യാലിറ്റി, അഡ്മിനിസ്ട്രേറ്റിവ്, ജനറൽ വിഭാഗങ്ങളിൽ മികച്ച സേവനം കാഴ്ച വച്ച ഡോക്ടർമാർക്കുള്ള അവാർഡുകളും വിതരണം ചെയ്യും.
 അക്കാഡമിക് മേഖലയിൽ മുന്നിട്ടു നിൽക്കുന്ന കെ.ജി.എം.ഒ എ അംഗങ്ങളുടെ കുട്ടികൾക്കുള്ള അവാർഡും സമ്മേളനത്തിൽ വിതരണം ചെയ്യും.
ആരോഗ്യ സംബന്ധമായ മികച്ച വാർത്തക്കുള്ള * പുരസ്‌കാരം 24 ചാനൽ സീനിയർ റിപ്പോർട്ടർ ശ്രീ. അലക്സ്‌ റാം മുഹമ്മദിന് ലഭിച്ചു.
 നോൺ പെയ്ഡ് കോവിഡ് വാരിയേഴ്‌സ് എന്ന പരിപാടി, കോവിഡ് കാലഘട്ടത്തിലെ ചലനമറ്റ തിരുവനന്തപുരം നഗരത്തിൻ്റെ വിത്യസത ദൃശ്ങ്ങളുടെ ഹൃദയസ്പർശിയായ അവതരണം, സംസഥാനത്തെ ആരോഗ്യ മേഖലയിലെ കാലിക പ്രാധാന്യമുള്ള ഒട്ടേറെ വിഷയങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള വാർത്തകളുടെ വസ്തുതപരമായ അവതരണം എന്നിവ അദ്ദേഹത്തെ അവാർഡിന് അർഹനാക്കി. 
25000/- രൂപയും പ്രശംസാപത്രവുമുൾപ്പെടുന്നതാണ് അവാർഡ്.
ആരോഗ്യരംഗത്തെ മികച്ച സന്നദ്ധപ്രവർത്തനത്തിനുള്ള ഡോ.എസ്. വി സതീഷ് കുമാർ മെമ്മോറിയൽ അവാർഡ് 'സോളേസ്' എന്ന ചാരിറ്റബിൾ ട്രസ്റ്റിന് ലഭിച്ചു.
 തൃശ്ശൂരിൽ പ്രവർത്തിക്കുന്ന ഈ സഥാപനം ക്യാൻസർ, താലസീമിയ, ഹീമോഫീലിയ, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവ ബാധിച്ച 3600 ൽ അധികം കുട്ടികളെ പരിപാലിക്കുന്നു. 10000 രൂപയും പ്രശംസാപത്രവുംമാണ് അവർഡ്.
കേരളത്തിലെ ആരോഗ്യവകുപ്പിന് കീഴിൽ മികച്ച സേവനം കാഴ്ചവച്ച ഡോ. ജിതേഷ് വി (അഡ്മിനിസ്ട്രേറ്റീവ് കേഡർ ), ഡോ. സജീഷ് കെ. ആർ, യൂറോളജിസ്റ്റ് (സൂപ്പർ സെപ്ഷ്യലിറ്റി കേഡർ ), ഡോ. ബെനറ്റ് സ്‌യലം, പീഡിയാട്രീഷ്യൻ (സ്പെഷ്യാലിറ്റി കേഡർ ), ഡോ. സുകു സി (ജനറൽ കേഡർ) എന്നീ ഡോക്ടർമാരും അവാർഡിന് അർഹരായിട്ടുണ്ട്.
2022 ജനുവരി 30 ന് 4 മണിക്ക് ഓൺലൈനായി ചേരുന്ന സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതു ചടങ്ങിൽ ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി 
വീണ ജോർജ് അവാർഡുകൾ വിതരണം ചെയ്യുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *