April 20, 2024

പരൽ മീനുകൾ വന്നു ചാടുന്നത് ആഘോഷമാക്കി എക്സൈസ് വകുപ്പ് ;വമ്പൻ സ്രാവുകൾ കണ്ണ് വെട്ടിച്ച് ചുരമിറങ്ങുന്നു

0
Img 20220123 121322.jpg
പ്രത്യേക ലേഖകൻ .
കൽപ്പറ്റ: രണ്ട് സംസ്ഥാനങ്ങളുടെയും രണ്ട് ജില്ലകളുടെയും അതിർത്തി പങ്കിടുന്ന വയനാട് ലഹരി കടത്തിൻ്റെ പ്രധാന പാതയാവുന്നു. ദിവസവും ലഹരി കടത്തുകാരെ പിടികൂടുന്നുവെന്നാണ് എക്സൈസ് പറയുന്നത്. എന്നാൽ വയനാട് വഴി അന്തർ സംസ്ഥാന മാഫിയ അതിർത്തി വഴി കോടികളുടെ മയക്കുമരുന്ന് കടത്തുന്നുവെന്നാണ് സൂചന. ജില്ലയിൽ വകുപ്പുകളുടെ പരിശോധന കാര്യക്ഷമമല്ലെന്ന് ആക്ഷേപമുണ്ട്. കിലോ കണക്കിന് മയക്ക് മരുന്ന് വയനാട് വഴി മറ്റ് ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും കടത്തുമ്പോൾ നാമമാത്ര ഗ്രാo മയക്ക് മരുന്ന് കൈവശം വെച്ച വരെ പിടി കൂടി വൻ വേട്ട എന്ന രീതിയിൽ പ്രചരിപ്പിക്കുകയാണത്രെ. വല്ലപ്പോഴും മാത്രമാണ് പ്രധാന കടത്തുകാരുടെ കണ്ണികളെ പിടികൂടുന്നത്. അതും സമ്മർദ്ദങ്ങൾക്ക് വഴി പെട്ടന്നാണ് സൂചന. മയക്ക് മരുന്ന് കടത്തുകാരുടെ സേഫ് സോണായി വയനാട് മാറിയിട്ടുണ്ട്. പിടിക്കപ്പെടാതിരിക്കാനും ,സംശയം തോന്നിയാൽ വളരെ പെട്ടന്ന് മറ്റ് സംസ്ഥാനത്തേക്ക് കടക്കുവാനും ഇതര ജില്ലകളിലേക്ക് വഴിമാറുവാനും വയനാട് പാത ഇവർക്ക് ഉപകാരപ്രദമാണ്. ജില്ലയിൽ എല്ലാദിവസവും ചെറുസംഘങ്ങൾ പിടികൂടപ്പെടുന്നുണ്ട്. എന്നിട്ടും മരുന്ന് കടത്ത് ദിനം പ്രതി കൂടുന്നത് വയനാടൻ പാത ഇതിന് ഫലപ്രദമാണന്ന സൂചന നൽകുന്നു. പിടിക്കപ്പെട്ടില്ലെന്ന ഉറപ്പും ഉദ്യോഗസ്ഥ അനുകൂല സാഹചര്യങ്ങളും കടത്ത് സംഘം പ്രയോജനപ്പെടുത്തുകയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *