April 26, 2024

അധികാരികളുടെ ശ്രദ്ധക്ക്; സുഗന്ധഗിരി ട്രൈബൽ കെയർ ഹോമിലെ ശോച്യാവസ്ഥ പരിഹരിക്കണം-ആദിവാസി വനിതാ പ്രസ്ഥാനം

0
Img 20220123 115100.jpg

വൈത്തിരി :സുഗന്ധഗിരി ,ട്രൈബൽ കെയർ ഹോമിലെ, 22 ഓളം ട്രൈബൽ അന്തേവാസികളിൽ, 
13 പേർ മാനസീകപ്രശ്നങ്ങൾ ഉള്ളവരും, രണ്ട് വികലാംഗരുമാണ്.
ഇവർക്ക് എല്ലാം കൂടെ നാല് കക്കൂസുള്ളതിൽ മൂന്ന് എണ്ണം ഉപയോഗ ശൂന്യമായ അവസ്ഥയിലാണ്. 
 പട്ടിക വർഗ്ഗ വകുപ്പ് തിരിഞ്ഞുനേക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.  
ഇവരിൽ പകുതിയിലേറെപേർക്കും, തിരിച്ചറയൽ രേഖകളോ ഡോക്ടരുടെ
സർട്ടിഫിക്കറ്റോ , നിലവിൽ ഇല്ലാത്ത അവസ്ഥയാണ്. ഇതെല്ലാം ചെയ്യിക്കേണ്ടതും ചെയ്യേണ്ടതും ആരാണ് ?
 എന്ന കാര്യത്തിൽ സർക്കാരധികാരികൾക്ക് ഒരു വ്യക്തതയുമില്ല. 
മുൻ ജില്ലാകലക്ടർ അദീലഅദ്ദുള്ള ഹോം സന്ദർശിച്ചു എന്നു പറയുന്നു. 
നിയമപരമായ കാര്യങ്ങൾക്ക് നടപടി ഇടാം എന്ന് പറഞ്ഞു പോയെങ്കിലും കാര്യങ്ങൾ ഒന്നും തന്നെ നടപ്പിലായില്ല.
 പുതുതായി വന്ന, ജില്ലാകലക്ടർ, ഗീത 
ഐ. എ .എസ് ,
 ആദിവാസി മേഖലകളിലേക്ക് തിരിഞ്ഞു പോലുംനേക്കാത്ത
അവസ്ഥയാണുള്ളത്.
 ആദിവാസികളുടെ ഒട്ടനവധി പ്രശ്നങ്ങൾക്ക്, അർഹമായ പരിഹാരമോ നടപടികളോ അന്വോഷങ്ങളോ ഒന്നും തന്നെ ഇപ്പോൾ നടക്കുന്നില്ല. 
 കോടികണക്കിന്
ഫണ്ടുകൾ സർക്കാർ ആദിവാസികളുടെ ഉന്നമനത്തിനു വേണ്ടി മാറ്റി വെക്കുന്നെങ്കിലും അവയെല്ലാം ചില വഴിക്കാതെ നഷ്ടപ്പെട്ടു പോകുമ്പോളാണ് അർഹതപ്പെട്ടവർ ദുരിതം അനുഭവിക്കുന്നത്.
 വയനാട്ടിൽ അധിവസിക്കുന്ന ആദിവാസികളുടെ ഉന്നമനത്തിനു വരുന്ന ഫണ്ട് എന്തിനു വേണ്ടിയാണ്,
ആർക്ക് വേണ്ടിയാണ് ചില വഴിക്കപ്പെടുന്നത് 
എന്ന കാര്യത്തിൽ യാതൊരുവിധമായ
സുതാര്യതയുംനിലനില്ക്കുന്നില്ലേ ….?
വൈത്തിരി ട്രൈബൽ കെയർ ഹോമിന്റെദയനീയാവസ്ഥഉടൻ പരിഹരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിക്കുന്നു.
എന്ന് 
അമ്മിണി കെ. വയനാട് 
സംസ്ഥാന പ്രസിഡന്റ്
ആദിവാസി വനിത പ്രസ്ഥാനം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *