April 25, 2024

കബനി തീരത്ത് മനോഹര ഗാനം തീർത്ത് സെൽവനെന്ന തോണി ക്കാരൻ

0
Img 20220123 135833.jpg
പുൽപ്പള്ളി:   വയനാട് ജില്ലയിലെ,  പുൽപ്പള്ളി പെരിക്കല്ലൂരു നിന്നും അക്കരെ കടവിൽ പോകാൻ വരുന്നവർക്ക് മനം നിറഞ്ഞു പാടി കൊടുത്തുകൊണ്ട് തോണി തുഴഞ്ഞു ജീവിതം നയിക്കുകയാണ് സെൽവൻ.
ചെറുപ്പം മുതൽ യേശു ദാസിന്റെ പാട്ടുകളാണ് സെൽവനിഷ്ടം .
അതിനാൽ തന്നെ യേശുദാസിന്റെ പാട്ടുകളാണ് സെൽവന ധികം പാടുന്നതും .കേരള – കർണാടക അതിർത്തിയിലെ കബനീ നദിയിൽ കഴിഞ്ഞ 20- വർഷമായി തോണി കടത്ത് വഴി ഉപജീവനം നടത്തുന്നയാളാണ് സെൽവൻ.
ഇദ്ദേഹം യേശുദാസിന്റെ മനോഹര മെലഡി ഗാനങ്ങൾ അക്കരെ കടവിലേക്ക് ആളുകളുമായി തോണി തുഴഞ്ഞു പോകുമ്പോൾ പാടുന്നു.
പെരിക്കല്ലൂർ കടവിലെ പ്രധാന കടത്തുകാരനായ സെൽവന്റെ ഗാനങ്ങളെ ന്നും യാത്രക്കാർക്ക് ഏറെ ഹൃദ്യമാണ് .ഇപ്പോൾ കോവിഡ് വ്യാപനത്തെ തുടർന്ന് അ ക്കരെ ബൈരകുപ്പ യിലേക്കുള്ള തോണി സർവീസ് നിലച്ചിരിക്കുന്നു.ഈ വേളയിൽ പെരിക്കല്ലൂരിലെത്തുന്ന സന്ദർശകരെ കേരള അതിർത്തിയിലൂടെ കൊണ്ടുപോകുമ്പോൾ സെൽവൻ തുഴച്ചിലിനൊപ്പം സഞ്ചാരി കളെ പാട്ടുപാടിസന്തോഷിപ്പിക്കുന്നു.ഇങ്ങനെ പാടുന്ന പാട്ടുകൾ ഇപ്പോൾ വൈറ ലായികൊണ്ടിരിക്കുന്നു.
ഇതിൽ ഏറെ ശ്രദ്ധകരമായിരിക്കുന്നത് ശാസ്ത്രീയമായി സംഗീതമൊന്നും അഭ്യസി ക്കാതെയാണ് ഇദ്ദേഹം ഇത്ര ഇമ്പമായി പാടുന്നത് എന്നുള്ളതാണ്.
ഗാന ഗന്ധർവ്വൻ യേശുദാസിന്റെ ഗാനങ്ങൾ മാത്രം പാടുന്ന സെൽവനിന്ന് പ്രാദേശിക സ്റ്റേജ് പ്രോഗ്രാമുകളിലും തന്റെ മനോഹരമായ കഴിവ് അവതരിപ്പിക്കുന്നു .
ആദ്യം കടവിൽ മണൽ വാരി ജീവിതം ആരംഭിച്ച സെൽവൻ , പിന്നീട് കടത്തു കാരനാവുകയായിരുന്നു .
കൂടുതൽ ആളുകൾ പാട്ട് കേൾക്കാൻ കൂടിയതോടെ, ബ്ലൂടൂത്ത് മൈക്കും, മൊബൈലിൽ കരാക്കെയുമിട്ടാണ് ഇപ്പോൾ സെൽവൻ പാടുന്നത്.
ജീവിത പ്രാരാബ് ദങ്ങൾക്കിടയിലും സെൽവൻ അക്കരെയി ക്കരെ തോണി യാത്ര ക്കിടയിൽ കബനി പുഴ യെ തഴുകിയുണർത്തി പാടികൊണ്ടേയിരിക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *