May 6, 2024

ജില്ലയിലെ മികച്ച യൂത്ത് ക്ലബിനുള്ള പുരസ്ക്കാരം പഴശ്ശി ഗ്രന്ഥാലയത്തിന്

0
Img 20220401 180505.jpg
മാനന്തവാടി : സംസ്ഥാന യുവജനക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദ യുവ പ്രതിഭ പുരസ്ക്കാരം  2020 വയനാട് ജില്ലയിലെ മികച്ച യൂത്ത് ക്ലബിനുള്ള പുരസ്ക്കാരം  ബഹു. ഗതാഗത വകുപ്പ് മന്ത്രി  ആന്റണി രാജുവിൽനിന്നും പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം പ്രസിഡന്റ് കെ ഷബിത ലൈബ്രേറിയൻ ഷിനോജ് വി.പി എന്നിവർ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി.
ജില്ലയിലെ വിവിധ മേഖലകളിൽ മാതൃകപരമായ പ്രവർത്തനങ്ങൾ കാഴ്ച്ച വെയ്ക്കുകയും ഇത്തരം മേഖലകളിൽ പ്രവർത്തിച്ച് വരുന്ന യുവജനങ്ങളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ കേരള  സംസ്ഥാന യുവജന ക്ഷേമ ബോർഡ്  സ്വാമി വിവേകാനന്ദന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ളതാണ് ഈ പുരസ്ക്കാരം.
യുവജനക്ഷേമ ബോർഡ്  വൈസ് ചെയർമാൻ എസ് സതീഷ് , യൂത്ത് കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം, സ്റ്റേറ്റ് കമ്മറ്റി അംഗം ഷബീറലി വെള്ളമുണ്ട എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *