September 18, 2026

ഞങ്ങളും കൃഷിയിലേക്ക്: വിത്തു വിതരണം നടത്തി

0
IMG_20220401_182037.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക : കാർഷിക വികസന- കർഷക ക്ഷേമ വകുപ്പിന്റെ നൂറ് ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി എടവക കൃഷി ഭവൻ മുഖേന നടപ്പിലാക്കുന്ന' ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്കുള്ള പച്ചക്കറി വിത്തുവിതരണം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ നിർവ്വഹിച്ചു. വി കസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോർജ് പടകൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു.കീടനാശിനി പ്രയോഗമില്ലാതെ, പച്ചക്കറി ഉല്പാദനം വർദ്ധിപ്പിച്ച് ലഭ്യത ഉറപ്പ് വരുത്തുക, സുരക്ഷിത ഭക്ഷണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിലൂടെ മുഖ്യമായും വിഭാവനം ചെയ്യുന്നത്. ചടങ്ങിൽ ജനപ്രതിനിധികളായ ജെൻസി ബിനോയി , ഷിഹാബ് അയാത്ത്, വിനോദ് ടി, അഹമ്മദ് കുട്ടി ബ്രാൻ ,ഷിൽസൺ മാത്യു, എം.ടി. വത്സൻ ,സുജാത സി.സി, ഷറഫുന്നീസ.കെ, സുമിത്ര ബാബു , കൃഷി ഓഫീസർ ജി.വി.രജനി, കാർഷിക വികസന സമിതി അംഗങ്ങളായ വി.വി.മത്തായി, ജോയി കുരിശ്ശിങ്കൽ, ജി.കെ.മാധവൻ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *