April 25, 2026

ലീവ് സറണ്ടർ നിഷേധിച്ച സർക്കാർ നിലപാട് വഞ്ചനാപരം: കേരള എൻ.ജി.ഒ അസോസിയേഷൻ

0
IMG_20220401_181853.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ജീവനക്കാരുടെ ലീവ് സറണ്ടർ നിഷേധിച്ച സർക്കാർ നിലപാട് വഞ്ചനാപരമാണെന്നും, സർക്കാരിൻ്റെ ധൂർത്ത് അവസാനിപ്പിക്കാൻ തയാറാകാതെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പറയുന്നത് പൊതുജനങ്ങളെ പറ്റിക്കുന്നതിന് തുല്യമാണെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ കളക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് പറഞ്ഞു.
ലീവ് സറണ്ടർ നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനകാര്യ വകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് നടത്തുന്ന മാർച്ചിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടാണ് പ്രതിഷേധ ധർണ്ണ നടത്തിയത്. ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെ.ടി ഷാജി മുഖ്യ പ്രഭാഷണം നടത്തി.
ഇ.എസ്.ബെന്നി, എം.സി.ശ്രീരാമകൃഷ്ണൻ, ഗ്ലോറിൻ സെക്വീര, സി.ആർ അഭിജിത്ത്, റോബിൻസൺ ദേവസ്സി, ബി.സുനിൽകുമാർ, കെ.പി പ്രതീപ, റെജീസ് കെ.തോമസ് തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് സുഭാഷ്, കെ.ജി.പ്രിശോഭ്, ബിജു ജോസഫ്, റഹ്മത്തുള്ള, കെ.ശ്രീജിത്ത്കുമാർ, പി.സെൽജി തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *