April 23, 2024

ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന നാടക യാത്ര വയനാട്ടിൽ

0
Img 20220403 104400.jpg
പുൽപ്പള്ളി :ശാസ്ത്രസാഹിത്യ പരിഷത്ത്  സംസ്ഥാന നാടകയാത്ര വയനാട്ടിൽ
ഒരുമയുടെ രാഷ്ട്രീയ പാഠം പാടിപ്പറഞ്ഞ് “ഒന്ന്” എന്ന നാടകയാത്ര ഏപ്രിൽ നാലിന് വൈകുന്നേരം ആറ്  മണിക്ക് വയനാട് ജില്ലയിൽ മാനന്തവാടി താന്നിക്കൽ പാടുകാണയിൽ പര്യടനം ആരംഭിക്കും.ഏപ്രിൽ അഞ്ചിന് രാവിലെ 10 മണിയ്ക്ക് പുൽപ്പള്ളി കല്ലുവയൽ ജയശ്രീ വിദ്യാഭ്യാസ സമുച്ചയം ഉച്ചയ്ക്കുശേഷം 3.30 ന് മീനങ്ങാടി പൊതു സ്റ്റേജ് എന്നിവിടങ്ങളിൽ നാടകം അവതരിപ്പിക്കും. തുടർന്ന് വൈകുന്നേരം ആറ്  മണിക്ക് പൂക്കോട് വെറ്റ്നറി സർവ്വകലാശാല ക്യാമ്പസിൽ  ജില്ലാ സമാപനം.
നാം ജീവിക്കുന്ന കാലവും മാനവരാശിയടക്കമുള്ള പ്രകൃതിയും അത്യന്തം ആപത്കരമായ സ്ഥിതിവിശേഷത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനവും, പ്രകൃതിദുരന്തങ്ങളും കോവിഡ്മഹാമാരിയും സൃഷ്ടിച്ച ദുരിതങ്ങളിൽ നിന്നും കരകയറുന്നതിന് മനുഷ്യൻ്റെ ഒരുമയും ശാസ്ത്രവഴികളുമാണ് പ്രധാനമെന്ന് നാം കണ്ടു. എന്നാൽ ഇതിനിടയിലും അശാസ്ത്രയത പ്രചരിപ്പിക്കുന്ന ഭരണകൂടവും അന്ധവിശ്വാസങ്ങൾക്കു പിന്നാലെ പോകുന്ന ജനവിഭാഗങ്ങളും ഉണ്ട്. എല്ലാവരേയും ശാസ്ത്ര
ത്തിൻ്റെ രീതി സ്വീകരിക്കുവാനും മാനവികതയിൽ ഊന്നി മുന്നേറുവാനും “ഒന്ന് “എന്ന നാടകം ജനങ്ങളെ ഉദ്ബോധിക്കുന്നു.
2022 മാർച്ച് 24 മുതൽ ഏപ്രിൽ 13 വരെ 3 നാടകയാത്രകൾ കേരളത്തിലെ 130 വേദികളിൽ പര്യടനം നടത്തുന്നു.
യുവ നാടക പ്രവർത്തകരിൽ ശ്രദ്ധേയനായ ജിനോ
ജോസഫാണ് നാടക രചനയും സംവിധാനവും നിർവ്വഹിച്ചത്.
എം.എം.സചീന്ദ്രൻ മാഷ് രചിച്ച ഗാനങ്ങൾക്ക് കോട്ടക്കൽ മുരളി സംഗീതം നൽകിയിരിക്കുന്നു.
മിഥുൻ മലയാളമാണ്
പശ്ചാത്തല സംഗീതം
നാടകയാത്ര യുടെ ഭാഗമായി, പുസ്തക പ്രചരണം
ഏകലോകം ഏകാരോഗ്യം ക്ലാസുകൾ എന്നിവ നടക്കുന്നു. ഏപ്രിൽ ആറു മുതൽ കോഴിക്കോട് ജില്ലയിലാണ് പര്യടനം .
നാടകയാത്രയിൽ പങ്കെടുത്ത് നവലോകസൃഷ്ടിയിൽ പങ്കാളികളാകു വാൻ എല്ലാവരോടും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മറ്റി അഭ്യർത്ഥിക്കുന്നു. യോഗത്തിൽ പ്രസിഡൻ്റ് പി.ആർ.മധുസദനൻ, സെക്രട്ടറി എം.എം.ടോമി, സംസ്ഥാന നിർവ്വാഹക സമിതി അംഗം പ്രൊഫ.കെ.ബാലഗോപാലൻ,ട്രഷറർ പി. കുഞ്ഞികൃഷ്ണൻ, കല – സംസ്കാരം കൺവീനർ പി.സി.ജോൺ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *