October 16, 2026

നനയാത്തൊരു മേൽകൂര തേടി ബിജുമോനും കുടുംബവും

0
IMG_20220404_151628.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : മുള്ളൻ കൊല്ലി പഞ്ചായത്തിലെ പതിനൊന്നാം വാർഡായ ചെറ്റപ്പാലത്ത് നിർദ്ധനരായ ഒരു കുടുംബത്തിലെ ആറ്  അംഗങ്ങൾ തല ചായ്ക്കാൻ നനയാത്തൊരിടം തേടുന്നു. ചെറ്റപ്പാലം കീരംപാറയിൽ കുലിപണിയെടുത്ത് ജീവിക്കുന്ന ബിജു മോന്റെ കുടുംബമാണ് അധികൃതരുടെയും സുമനസ്സുകളുടെയും കനിവ് തേടുന്നത്. ഒരു വർഷം മുൻപ് ജോലി തേടി ഇവിടെ എത്തിയ കുടുബത്തിന് വിധവയായ അമ്മ ഇന്ദിരയുടെ പേരിൽ 10 സെന്റ് ഭൂമിയുണ്ട്. ഇവിടെ പ്ലാസ്റ്റിക് മേൽക്കുര കൊണ്ട് മറച്ച വീട്ടിലാണ് ഇവരുടെ മകൻ ബിജുവും ഹൃദയ രോഗത്തിന് തിരുവനന്തപുരം ആർസിസി യുടെ ചികിത്സയിലുള്ള ഭാര്യ പ്രിയയും മക്കളായ അദിനവ് ( 7-ാം ക്ലാസ് ), അശ്വിൻ (4-ാം ക്ലാസ് ), ആത്മിക (എൽ കെ ജി ) യുമടങ്ങുന്ന കുടുംബം കഴിയുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇവരുടെ കുര ഭാഗികമായി നശിച്ചു. ഇപ്പോൾ മഴയെ പേടിച്ചാണിവർ ഇവിടെ അന്തിയുറങ്ങുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ ഇന്ദിരയുടെ പേരിലുള്ള അപേക്ഷ പെന്റിഗിലാണുള്ളതെന്ന് പറയുന്നു. കേറി കിടക്കാൻ നനയാത്തൊരിടം അതാണീ കുടുംബം സ്വപ്നം കാണുന്നത്. വരുന്ന മഴയ്ക്കു മുൻപു സുമനസ്സുകളുടെയും അധികൃതരുടെയും കനിവ് തേടുകയാണീ കുടുംബം. ഫോൺ : 9961548717.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *