April 20, 2024

വികസന മധുര സംഗമം; നായിക്കനിത് ജീവിത സായാഹ്നത്തിലെ മധുരാനുഭവം

0
Img 20220404 131450.png
വെള്ളമുണ്ടഃ
നാരോക്കടവ് കോളനി – എടത്തിൽപ്പടി റോഡിന് ജില്ലാ പഞ്ചായത്ത് വകയിരുത്തിയ പത്ത് ലക്ഷം രൂപയുടെ നവീകരണ പ്രവർത്തി പൂർത്തീകരിച്ചതിന്റെ ഭാഗമായി സന്തോഷം പങ്കിടുവാൻ ഗുണഭോക്താക്കൾ ചേർന്ന് സംഘടിപ്പിച്ച വികസന മധുര സംഗമത്തിൽ അപ്രതീക്ഷിതമായി ജീവിതത്തിൽ ആദ്യമായി ഉദ്ഘാടനം ചെയ്യാനും പ്രസംഗിക്കാനും അവസരം കിട്ടിയതിന്റെ ആവേശത്തിലും ഞെട്ടലിലും ആണ് നരോക്കടവ് പണിയ കോളനിയിലെ കാരണവർ എൻ.നായിക്കൻ.
തന്റെ എൺപതു വയസ്സിനിടയിൽ ആദ്യമായിട്ടാണ് ഒരു വേദിയിൽ ഇരിക്കാനും വിശിഷ്ട വ്യക്തിയാവാനും അവസരം ലഭിക്കുന്നത്.
കാര്യ പരിപാടിയുടെ നോട്ടീസ്‌ പ്രകാരം അധ്യക്ഷൻ ഉദ്ഘാടനത്തിനായി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ഡിവിഷൻ മെമ്പറുകൂടിയായ ജുനൈദ് കൈപ്പാണിയെ ക്ഷണിച്ചു.പ്രസംഗിക്കാൻ എഴുന്നേറ്റു നിന്ന ചെയർമാൻ പെട്ടന്ന് നായിക്കനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു.
എഴുത്തും വായനയുമൊന്നും വശമില്ലാത്ത നായക്കൻ സംസാരിക്കാനുള്ള ഭയവും സഭാകമ്പവും കൊണ്ട് മുന്നോട്ട് വരാൻ ആദ്യമൊന്ന് മടിച്ചെങ്കിലും മെമ്പറുടെ നിർബന്ധത്തിന് വഴങ്ങി തന്റെ തനത് വാമൊഴിയിൽ അല്പം സംസാരിച്ച്‌ വികസന മധുര സംഗമം ഉദ്ഘാടനം ചെയ്ത് റോഡ് നവീകരിക്കാൻ ഫണ്ട് വകയിരുത്തിയ ജില്ലാ പഞ്ചായത്തിന് നന്ദി പറഞ്ഞു അവസാനിപ്പിച്ചു.
നായിക്കന്റെ ഉദ്ഘാടകനായുള്ള രംഗ പ്രവേശം കോളനി നിവാസികൾക്കാകെ കൗതുകവും നവ്യാനുഭവവുമായി.
അതത് പ്രദേശത്തെ 
വികസന നേട്ടങ്ങളുടെ ഗുണഭോക്താക്കൾ ഒത്തുചേർന്ന് മധുരം പങ്കിട്ട്  ആഘോഷിക്കുന്ന
 ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിലുള്ള പൂർത്തിയായ ഡിവിഷനിലെ പദ്ധതികളുടെ സമർപ്പണ ചടങ്ങായ 'വികസന മധുര സംഗമം' ഇതിനകം ശ്രദ്ധേയമായതാണ്.ചടങ്ങിൽ 
വാർഡ് മെമ്പർ ശാരദ അത്തിമറ്റം അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മധുരം വിതരണം ചെയ്തു.ജോസ് ഐ.സി,
മനോജ് കെ.ആർ,അഭിജിത്.കെ, രാധമണി.കെ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *