April 25, 2026

സി.പി. എം പാർട്ടി കോൺഗ്രസ് നാളെ തുടങ്ങും

0
IMG_20220320_132242.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണ്ണൂർ : സി. പി. എം. ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സിന് നാളെ തുടക്കം കുറിക്കും. നാടും നഗരവും ചുവപ്പിച്ച് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.
24 സംസ്ഥാനങ്ങളിൽ 
നിന്നായി 811 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. 95 കേന്ദ്ര കമ്മറ്റി അംഗങ്ങൾ അടക്കം 906 പ്രതിനിധികളാണ് സമ്മേളനത്തിലുണ്ടാകുക.
സമ്മേളനത്തിൻ്റെ ഭാഗമായി വിവിധ അനുബന്ധ  പരിപാടികളിൽ നിരവധി രാഷ്ടീയ സംസ്കാരിക നേതാക്കൾ പങ്കെടുക്കുന്നുണ്ട് .
തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ സമ്മേളനത്തിൽ പങ്കെടുക്കുന്നത് ദേശീയ രാഷ്ട്രീയ സഖ്യത്തിലേക്ക് ഉള്ള ചുവടാണ് എന്ന് ചർച്ച 
ചെയ്യപ്പെടുന്നുണ്ട്.
നാളെ തുടങ്ങുന്ന പാർട്ടി കോൺഗ്രസ്സ് പത്തിന് സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *