March 28, 2024

എസ്.എസ്.കെ. നിയമനത്തിലെ സ്വജന പക്ഷപാതം അവസാനിപ്പിക്കുക : എ.കെ.എസ്.ടി.യു

0
Img 20220405 122143.jpg
കൽപ്പറ്റ : എസ്.എസ്.കെ. വയനാട് ജില്ലാ ഓഫീസിലും മൂന്ന് ബി.ആർ.സി. കളിലായും ക്ലസ്റ്റർ കോർഡിനേറ്റർ, ട്രയിനർമാർ, സ്പെഷ്യലിസ്റ്റ് അധ്യാപകർ തുടങ്ങിയ തസ്തികകളിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ഇത്തരം നിയമനങ്ങളിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ തന്നിഷ്ട പ്രകാരം കാര്യങ്ങൾ ചെയ്യുന്ന സമീപനമാണുളളത്. നിലവിൽ സ്പെഷ്യലിസ്റ്റ്‌ അധ്യാപകരായ ചിലരെ പുനർ നിയമനത്തിന്റെ സമയത്ത് രാഷ്ട്രീയ താത്പര്യാർത്ഥം ഒഴിവാക്കുകയുണ്ടായി. സ്കൂളുകളിൽ നിയമിതരായ ഈ അധ്യാപകർക്കെതിരെ യാതൊരു തരത്തിലുള്ള പരാതിയും സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുമില്ല. ഈ സാഹചര്യത്തിൽ യാതൊരു വ്യക്തമായ കാരണങ്ങളുമില്ലാതെ പുറത്താക്കപ്പെട്ട അധ്യാപകരുടെ പുനർനിയമനത്തിനാവശ്യമായ അടിയന്തിര നടപടി ഉണ്ടാകണമെന്ന് എ.കെ.എസ്.ടി.യു. വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *