April 24, 2024

കേരളത്തിൻ്റെ റെഡ് സല്യൂട്ട് സ്വീകരിച്ച് സി.പി.എം പാർട്ടി കോൺഗ്രസ്സിന് തുടക്കമായി

0
Img 20220406 144501.jpg
കണ്ണൂർ; കേരളത്തിൻ്റെ ചുവന്ന സല്യൂട്ട് സ്വീകരിച്ച് കൊണ്ട് സി.പി.എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സിന് കണ്ണൂരിൽ തുടക്കമായി. 
പൊള്ളുന്ന വേനലിൽ ചുവന്ന കണ്ണൂരിൽ ഇന്ന് മുതൽ ചൂടേറിയ ചർച്ചകൾക്ക് തുടക്കമാകും.
മുതിർന്ന പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചൻ പിള്ള ചുവന്ന പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി.
ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർട്ടി കോൺഗ്രസ്‌ ഉദ്‌ഘാടനം നിർവ്വഹിച്ചു.
 ബിജെപിയെ പരാജയപ്പെടുത്തി രാജ്യത്തെ രക്ഷിക്കാൻ എല്ലാ മതനിരപേക്ഷ – ജനാധിപത്യ കക്ഷികളും ഒന്നിക്കണമെന്ന്‌ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിയെ ഒറ്റപ്പെടുത്തുന്നതിനുള്ള നീക്കങ്ങളും ചർച്ചകളും പാർട്ടി കോൺഗ്രസിൽ നടത്തും. മതധ്രുവീകരണം ബിജെപി രാഷ്ട്രീയ മുന്നേറ്റത്തിന് ഉപയോഗിക്കുന്നു. ഹിന്ദുത്വത്തെ എതിര്‍ക്കാന്‍ മതനിരപേക്ഷ സമീപനം വേണം. കോണ്‍ഗ്രസും ചില പ്രാദേശിക പാര്‍ട്ടികളും ഇതിനായി നിലപാട് ഉറപ്പിക്കണം. ബിജെപിയുടെ നയങ്ങൾക്ക്‌ ബദൽ സോഷ്യലിസമാണ്‌. കേവലം തെരഞ്ഞെടുപ്പിൽ മാത്രമല്ല ബിജെപിയെ പരാജയപ്പെടുത്തേണ്ടത്‌. സമൂഹത്തിൽ അവർ കൊണ്ടുവാരാൻ ശ്രമിക്കുന്ന എല്ലാ ഹിന്ദുത്വ അജണ്ടകളെയും ഒറ്റപ്പെടുത്തണം. കോപ്പറേറ്റുകളും ഹിന്ദു ഫാസിസ്റ്റുകളും രാജ്യത്തെ വിഭജിച്ച് ഭരിക്കുകയാണ്.
ഈ കുത്സിത നീക്കത്തിനെതിരെ ജനകീയ പ്രതിരോധം ഉയർത്താൻ ഇടത്‌ പാർട്ടികളുടെ യോജിച്ച പ്രവർത്തനം ആവശ്യമായ ഘട്ടമാണ്‌. വർഗീയതയോടുള്ള വിട്ടുവീഴ്‌ചാ മനോഭാവം സ്വന്തം ചേരിയിൽ നിന്ന് മറുചേരിയിലേക്ക് ആളൊഴുക്കിന് വഴിയൊരുക്കുമെന്നും യെച്ചൂരി പറഞ്ഞു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അഭിവാദ്യം ചെയ്തു സംസാരിച്ചു.. വൈകിട്ട്‌ നാലിന്‌ രാഷ്‌ട്രീയപ്രമേയം അവതരിപ്പിക്കും. വ്യാഴം രാവിലെ ഒമ്പതിന്‌ പൊതുചർച്ച തുടങ്ങും.
ദേശീയ രാഷ്ട്രീയത്തിലെ രാഷ്ടിയ ദിശാബോധം നിർണ്ണയിക്കാൻ ഉതകുന്ന
രാഷ്ടീയ സംവാദങ്ങൾക്ക് വേദിയാകുന്ന സമ്മേളനം പത്തിനാണ് സമാപിക്കുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *