April 25, 2026

അതിമാരക മയക്കുമരുന്ന് ഗുളികകളുമായി യുവാവിനെയും യുവതിയെയും പിടികൂടി

0
IMG_20220410_133355.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: വയനാട് ജില്ലാ പോലീസ് മേധാവി ഡോ:അര്‍വിന്ദ്സുകുമാര്‍ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാലഹരി വിരുദ്ധ പോലീസ് സേനാംഗങ്ങളും മീനങ്ങാടി എസ്.ഐ പി.സി സജീവനും സംഘവും ബത്തേരിയില്‍ നിന്നും കല്‍പ്പറ്റക്കുവരികയായിരുന്ന സ്വകാര്യ ബസില്‍ നടത്തിയ പരിശോധനയില്‍ അതിമാരക മയക്കുമരുന്ന് ഗുളികകളുമായി യുവാവിനെയും യുവതിയെയും പിടികൂടി. മുട്ടില്‍ സുന്ദരിമുക്ക് കൊട്ടാരത്തില്‍ മുഹമ്മദ് ഷാഫി (35), മുട്ടില്‍ കൊളവയല്‍ കാവിലപ്പറമ്പില്‍ എച്ച്.സാജിത (42) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈവശത്ത് നിന്നും ലഹരി ഗുളിക 8 എണ്ണം അടങ്ങിയ 5 സ്ട്രിപ്പ് കണ്ടെടുത്തു. ഇരുവരെയും എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *