April 19, 2024

ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

0
Img 20220410 180212.jpg
പനമരം : പനമരം കവാടത്ത് ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന ഭര്‍ത്താവിനെ പനമരം പോലീസ് തൃശൂരില്‍ നിന്നും അറസ്റ്റ് ചെയ്തു.കാവാടം പുളിക്കലേത്ത് ബഷീറിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് സംഭവം. ബഷീര്‍ ഭാര്യ മിസ്രിയയെ ഓടിച്ചിട്ട് പലതവണ കുത്തുകയായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തേറ്റെങ്കിലും സാരമായി പരിക്കേല്‍ക്കാത്തതിനാല്‍ മാത്രമാണ് മിസ്രിയ രക്ഷപ്പെട്ടത്. പ്രതിയെ തൃശൂര്‍ പഴയന്നൂരില്‍ നിന്നുമാണ് പിടിച്ചത്. എഎസ്‌ഐ വിനോദ് ജോസഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മോഹന്‍ദാസ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ ഗിരീഷ്, ജയേഷ്, ലാല്‍കൃഷ്ണ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *