April 25, 2024

ഗതാഗത പരിഷ്‌കാരം മെയ് ഒന്ന് മുതല്‍: നടപടികള്‍ വേഗത്തിലാക്കി കല്‍പ്പറ്റ നഗരസഭ

0
Img 20220410 180611.jpg
കല്‍പ്പറ്റ: നഗരത്തില്‍ മെയ് ഒന്ന്  മുതല്‍ നടപ്പാക്കാനിരിക്കുന്ന ഗതാഗത പരിഷ്‌കാരത്തിന്റെ മുന്നോടിയായുള്ള നവീകരണങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി കല്‍പ്പറ്റ മുനിസിപ്പാലിറ്റി. റോഡ് വീതികൂട്ടുന്നതോടൊപ്പം കാല്‍നട യാത്രക്കാര്‍ക്കായി റോഡിന്റെ ഇരുവശത്തും നടപ്പാതയും കൈവരികളും സ്ഥാപിക്കുന്നത് അവസാനഘട്ടത്തിലാണ്.   ട്രാഫിക് ഉപദേശക സമിതിയുടെ നിര്‍ദ്ദേശമനുസരിച്ചുള്ള വാഹന പാര്‍ക്കിംഗും യാത്രാ നിയന്ത്രണ സംവിധാനവും മെയ് ഒന്ന്  മുതല്‍ നഗരത്തില്‍ നടപ്പാക്കുന്നതോടെ ഗതാഗത തടസ്സം ഇല്ലാതാക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയിലാണ്. റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി പൊളിച്ചിട്ടിരുന്ന ഭാഗങ്ങള്‍ ടാര്‍ ചെയ്തു വരികയാണ്. കല്‍പ്പറ്റ നഗരത്തിലെ ഹൃദയഭാഗമായ പിണങ്ങോട് ജംഗ്ഷനിലുണ്ടായിരുന്ന ഗതാഗത തടസ്സത്തിന് കാരണമായ ഹൈമാസ് ലൈറ്റുകള്‍ മാറ്റി സ്ഥാപിച്ചു. വലിയ ചരക്ക് വാഹനങ്ങളുടെ വരവ് നഗരത്തിലെ ഗതാഗതം നിശ്ചലമാക്കുന്നത് ഇവിടെ നിത്യസംഭവമായിരുന്നു. ഹൈമാസ് പോസ്റ്റ് മാറ്റിസ്ഥാപിച്ചതോടെ പിണങ്ങോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ പ്രധാന റോഡിലേക്ക്
 പ്രവേശിക്കാനാവും.  കല്‍പ്പറ്റ കൈനാട്ടിയില്‍ ട്രാഫിക് സിഗനല്‍ സ്ഥാപിക്കുന്ന ജോലികള്‍ അവസാന ഘട്ടത്തിലായതോടെ ഓട്ടോമാറ്റിക് ട്രാഫിക് സംവിധാനം ഉടനെ നിലവില്‍ വരും. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് സേഫ്റ്റി ഫണ്ടിലുള്ള 14 ലക്ഷം രൂപ ചെലവഴിച്ചാണ് സിഗ്നല്‍ സ്ഥാപിക്കുന്നത്. നിര്‍മ്മാണ ചുമതലയുള്ള കെല്‍ട്രോണ്‍ ഇലക്ട്രിഫിക്കേഷന്‍ പൂര്‍ത്തിയാക്കി ഓട്ടോമാറ്റിക് സംവിധാനത്തിന്റെ സമയക്രമീകരണം നടപ്പാക്കുന്നതോടെ ട്രാഫിക് സിഗനല്‍ യാഥാര്‍ത്ഥ്യമാവും.  അഴുക്ക്ചാല്‍ പദ്ധതിയും റോഡ് നവീകരണവും നടപ്പാത നിര്‍മ്മാണവും അവസാനഘട്ടത്തിലാണ്. മെയ് ഒന്ന്  മുതല്‍ നടപ്പാക്കാനിരിക്കുന്ന ഗതാഗത പരിഷ്‌കാരത്തിന് മുന്നോടിയായി നഗരത്തിലെ റോഡ് വീതികൂട്ടുന്നതടക്കമുള്ള നിര്‍മ്മാണങ്ങള്‍ വേഗത്തിലാക്കാനും ഗതാഗത തടസ്സമുണ്ടാവാനിടയുള്ള ഭാഗങ്ങളിലെ ടെലഫോണ്‍-വൈദ്യുതി പോസ്റ്റുകള്‍ മാറ്റാനായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *