September 20, 2026

ഡോക്ടറേറ്റ് നേടി

0
IMG_20220410_181209.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :സുല്‍ത്താന്‍ബത്തേരി സ്വദേശി മുഹ്സിന ലുബൈബ കെ.എം ആസിഫ് മഹാത്മാഗാന്ധി സര്‍വകലാശാല സ്കൂള്‍ ഓഫ് ബീഹേവിയറല്‍ സയന്‍സില്‍ നിന്നും മനശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. ആലുവ യുസി കോളേജില്‍ നിന്നും മനശാസ്ത്രത്തില്‍ ബിരുദം നേടിയ മുഹ്സിന ഡല്‍ഹി ജാമിഅ മില്ലിയ ഇസ്ലാമിയയില്‍ നിന്നാണ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. 
‘ക്യാന്‍സര്‍ രോഗികളിലെ പ്രതീക്ഷയും വിഷാദവും നിയന്ത്രിക്കുന്നതില്‍ ഹോപ്പ് തെറാപ്പിയുടെ ഫലപ്രാപ്തി’ എന്നതായിരുന്നു ഗവേഷണ വിഷയം. ആലുവ യുസി കോളേജിലെ മനശാസ്ത്ര വിഭാഗം അസിസ്റ്റന്റ്റ് പ്രൊഫസര്‍ ഡോ. സീന എം മത്തായിയുടെ കീഴിലായിരുന്നു ഗവേഷണം.
സുല്‍ത്താന്‍ ബത്തേരി കിഴക്കയില്‍ മുഹമ്മദ്‌ ആസിഫിന്‍റെയും, വിം ജില്ലാ പ്രസിഡന്റ്‌ നൂര്‍ജഹാന്‍ കല്ലങ്കോടന്‍റെയും മകളായ മുഹ്സിന, മൂപ്പൈനാട് പഞ്ചായത്തില്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്യുന്നു. കൊണ്ടോട്ടി സ്വദേശി ഹാഫിസുര്‍ റഹ്മാന്‍ ഭര്‍ത്താവാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *