October 15, 2026

ബത്തേരി പാർട്ടി ഓഫീസിൽ വച്ച് എൻ വൈ സി ബത്തേരി ബ്ലോക്ക്‌ കൺവെൻഷൻ സംഘടിപ്പിച്ചു

0
IMG_20220410_192159.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി : ബത്തേരി പാർട്ടി ഓഫീസിൽ വച്ച് എൻ വൈ സി ബത്തേരി ബ്ലോക്ക്‌ കൺവെൻഷൻ നടന്നു.എൻ വൈ സി ജില്ലാ പ്രസിഡന്റ്‌ ജോഷി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എൻ സി പി സംഘടനാ സെക്രട്ടറി കെ ബി പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു.കേന്ദ്ര സർക്കാരിന്റെ ഇന്ധനകൊള്ളയ്ക്കെതിരെ പോസ്റ്റ്‌ ഓഫീസിനു മുൻപിൽ ധർണ നടത്താൻ യോഗം തീരുമാനിച്ചു.21 അംഗ ബ്ലോക്ക്‌ കമ്മിറ്റിയും 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.

പ്രസിഡന്റ്‌ ആയി സുധീഷ് പിയും വൈസ് പ്രസിഡന്റ്‌മാരായി റഫീഖ് സി എം, വിനീഷ് പി കെ എന്നിവരും സെക്രട്ടറിമാരായി വിഷ്ണു ഗോവിന്ദൻ, സാബിലാഷ് സത്യൻ എന്നിവരും ട്രഷറർ ആയി നിഖിൽ പി ബിയും തെരെഞ്ഞെടുക്കപ്പെട്ടു.
ജില്ലാ കമ്മിറ്റി അംഗങ്ങളായി സനിൽ സി എസ്, സുധീഷ് പി, അബൂബക്കർ, നിഖിൽ പി ബി, വിനീഷ് ടി കെ, വിഷ്ണു ഗോവിന്ദൻ, സാബിലാഷ് സത്യൻ, സിജി ആന്റണി, കബീർ പി, റഫീഖ് സി എം എന്നിവരെയും സംസ്ഥാന കമ്മിറ്റിയിലേക്ക് അബൂബക്കർ, സിജി ആന്റണി, കബീർ പി എന്നിവരെയും തീരുമാനിച്ചു.
എൻ വൈ സി ചാർജ് സെക്രട്ടറി സലീം കടവൻ, എൻ സി പി ബ്ലോക്ക്‌ പ്രസിഡന്റ്‌ എ കെ രവി, എം കെ ബാലൻ, എം എൻ അനന്തൻ, സിജി തൊവരിമല, സുധീഷ് പി,അബുബക്കർ നെന്മേനി, സനിൽ സി എസ്, തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *