April 25, 2024

മാതൃകാ കർഷകനായ അഡ്വ : പി. യു ജോയി

0
Img 20220413 103234.jpg
പുൽപ്പള്ളി : പുൽപ്പള്ളി, ചെറ്റപ്പാലത്ത് പുത്തൻപുരയിൽ ജോയി പി. യു ഒരു വകീൽ ആണ്.

എന്നാൽ കൃഷിയെ സ്നേഹിക്കുന്ന ജോയ് നല്ലൊരു മാതൃകാ കർഷകൻ കൂടിയാണ്.
മുള്ളൻകൊല്ലി 11- ആം വാർഡ് ചെറ്റപ്പാലത്തുള്ള തന്റെ കൃഷിയിടത്തിൽ തണ്ണി മത്തൻ നട്ട് നൂറു മേനി വിളവ് കൊയ് തിരിക്കുകയാണ് ജോയി ഇന്ന് .
റബർ, കാപ്പി, കുരുമുളക്, കവുങ്ങ്, കപ്പ അങ്ങനെ എല്ലാ വിളകളും ജോയിയുടെ തോട്ടത്തിൽ കൃഷിയുണ്ട്.
തണ്ണി മത്തൻ കൃഷി തിരുവനന്തപുരത്ത് ബി. ടെക് വിദ്യാർത്ഥിയായ അരുൺ പരീക്ഷണം എന്ന നിലയിൽ നട്ടു. വിത്ത് മലപ്പുറത്തു നിന്നും ആണ് അരുൺ കൊണ്ട് വന്നത്.
പഠന കാര്യങ്ങൾക്ക് അരുൺ പോയപ്പോൾ ഈ തണ്ണിമത്തൻ വിളവെടുപ്പ് വരെ അഡ്വ : ജോയി യും, ഭാര്യ യും ചേർന്ന് പരിപാലിച്ചു വളർത്തി കൊണ്ട് വന്നു .
ജോയിയുടെ തോട്ടത്തിലെ എല്ലാ കൃഷിയും ജൈവ രീതിയിൽ ആണ് നടത്തുന്നത്.
തണ്ണിമത്തൻ കൃഷി യോടൊപ്പം പാഷൻ ഫ്രൂട്ട്, വെള്ളരി, കുമ്പളം, ബീൻസ് എന്നിവയും കൃഷിയുണ്ട്.
 മുള്ളൻകൊല്ലി കൃഷി വകുപ്പിന്റെയും, ഓഫീസറുടെ എല്ലാ പ്രോത്സാഹനവും വിത്തു നട്ടപ്പോൾ മുതൽ വിളവെടുപ്പ് വരെ സഹായം ലഭിച്ചിരുന്നു.
ഈ പ്രോത്സാഹനം ഇത്തരം കൃഷി രീതികൾ ചെയ്യാനൊരു പ്രചോദനം കൂടിയായിരുന്നു വെന്ന് ജോയ് അഭിപ്രായപ്പെടുന്നു.
 എന്നും ഉത്സാഹിപ്പിച്ചു കൃഷി ചെയുന്ന ജോയിയുടെ തോട്ടത്തിൽ വിളഞ്ഞ തണ്ണി മത്തൻ എല്ലാവർക്കും കൗതുക കാഴ്ചയും, ഒപ്പം മധുരം പകരുന്നതുമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *