April 25, 2026

അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് ഉപാധിരഹിത പെൻഷൻ നൽകണം: കേരള പ്രവാസി സംഘം

0
IMG_20220413_102541.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ: അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് ഉപാധിരഹിത പെൻഷൻ നൽകണമെന്ന് കേരള പ്രവാസി സംഘം ബത്തേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പ്രവാസി പുനരധിവാസ പദ്ധതി ധനസഹായം നൽകുന്നതിൽ വിമുഖത കാണിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ നിസ്സഹകരണം അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സുൽത്താൻ ബത്തേരിയിൽ ഗവ. കോളേജ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സുൽത്താൻ ബത്തേരി ഏരിയ സമ്മേളനം സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി വി സാമുവൽ അധ്യക്ഷത വഹിച്ചു.സംഘാടക സമിതി ചെയർമാൻ എ രാജൻ സ്വാഗതം പറഞ്ഞു. പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം സി അബു മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി സരുൺ മാണി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷമീർ, കർഷക സംഘം മീനങ്ങാടി ഏരിയ കമ്മിറ്റിയംഗം അബ്ദുൽ ഗഫൂർ, പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് കെ ടി അലി, ജില്ലാ സെക്രട്ടറി കെ കെ നാണു, മുഹമ്മദ് സുനിത്ത്, ചന്ദ്രദാസ് എം ടി, എം മുഹമ്മദ് മീനങ്ങാടി എന്നിവർ സംസാരിച്ചു.
കെ ആർ രാജേഷ് നന്ദി പറഞ്ഞു.
ഏരിയ കമ്മിറ്റി ഭാരവാഹികളായി പി വി സാമുവൽ (പ്രസിഡന്റ്), സരുൺ മാണി (സെക്രട്ടറി), സലീം കൂരിയാടൻ (ട്രഷറർ) എന്നിവരെയും 22 അംഗ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *