August 27, 2026

ക്രൈസ്തവ സമൂഹത്തിന് ഇന്ന് പെസഹാ വ്യാഴം

0
IMG_20220414_061837.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തു ദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ത്യാഗത്തിന്റേയും സഹനത്തിന്റേയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും. വലിയ നോമ്പിന്‍റെ പ്രധാന ദിവസങ്ങളില്‍ ഒന്നുകൂടിയാണ് പെസഹ. യേശുക്രിസ്തു തൻ്റെ 12 ശിഷ്യന്മാരുടെ കാൽ കഴുകി  അവരോടൊപ്പം അന്ത്യ അത്താഴം കഴിച്ചതിൻ്റെ ദിനം കൂടെയാണിത്. ത്യാഗത്തിലൂടെയല്ലാതെ വിശുദ്ധിയിലെത്താന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പെസഹ സന്ദേശത്തില്‍ പറഞ്ഞു. സകല ജനതയുടേയും പാപം ചുമലിലേന്തി ക്രിസ്തുദേവന്‍ കുരിശുമരണം വരിച്ചതിന്‍റെ ഓര്‍മ്മ പുതുക്കലായ ദുഃഖ വെള്ളിയാണ് നാളെ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *