September 20, 2026

ഒരു ദേശം ഒരു കുടുംബം സംയുക്ത ആഘോഷവുമായി മതസൗഹാർദ്ദകൂട്ടായ്മ.

0
IMG_20220415_065522.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വിഷു – ഈസ്റ്റർ – റംസാൻ ആഘോഷങ്ങളുടെ പൊലിമ ചോരാതെ സംയുക്ത ആഘോഷം സംഘടിപ്പിച്ച് മത സൗഹാർദ്ദ കൂട്ടായ്മ .പെസഹ  ദിനത്തിൽ കമ്പളക്കാട് രാസ്തയിലാണ് സംയുക്ത ആഘോഷം നടന്നത്. 
കാലലട്ടത്തിൻ്റെ പ്രസക്തി തിരിച്ചറിഞ്ഞാണ്  മത സൗഹാർദ്ദ കൂട്ടായ്മ വിവിധ മേഖലയിലുള്ളവരെ പങ്കെടുപ്പിച്ച്  സംയുക്ത ആഘോഷവും ചക്കസദ്യയും സംഘടിപ്പിച്ചതെന്ന് സാമൂഹ്യ പ്രവർത്തകനായ ഫാ. തോമസ് കക്കുഴി പറഞ്ഞു. 
കലാമണ്ഡലം റെസി ഷാജി ദാസ് , വനം വകുപ്പിൻ്റെ വനമിത്ര പുരസ്കാരം നേടിയ പി.എം. നന്ദകുമാർ, ചക്ക വിഭവങ്ങൾ തയ്യാറാക്കുന്ന ദമ്പതികളായ തൃക്കൈപ്പറ്റയിലെ മനോജ്- ഷൈലജ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കമ്പളക്കാട് രാസ്തയിൽ നടന്ന ചടങ്ങിൽ  സാമൂഹ്യ പ്രവർത്തക ഷഹർബാനു അധ്യക്ഷത വഹിച്ചു. ഗഫൂർ വെണ്ണിയോട്, ഷിബു കുറുമ്പേമഠം, സി.ഡി.സുനീഷ്, ഓമന രാസ്ത, ദീപ ഷാജി പുൽപ്പള്ളി,  സിദ്ദീഖ് മട്ടിൽ, അഷ്റഫ് , റസാഖ്, 'ഷൈജു ചുള്ളിയാന,  വിൻസി, 'ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു. വിഷുവിനോടനുബന്ധിച്ച്  ചക്കപായസമുൾപ്പടെ പതിനഞ്ചോളം ചക്ക വിഭവങ്ങളുമായി ചക്ക സദ്യയുമുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *