April 25, 2024

വയനാട്ടിലെ എഴുത്തുകാരുടെ സൗഹൃദ സംഗമം 24 ന് നടവയലിൽ

0
Img 20220418 173728.jpg
പനമരം :നടവയൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന “കോ-ഓപ്പറേറ്റീവ് എഡുക്കേഷണൽ സൊസൈറ്റി ” യുടെ 30-ാം വാർഷികത്തോടനുബന്ധിച്ച് വയനാട്ടിലെ എഴുത്തുകാരുടെ സൗഹൃദ സംഗമം ഏപ്രിൽ 24 ന് നടവയലിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 
നടവയൽ കേന്ദ്രമായി 1992 ൽ പ്രവർത്തനമാരംഭിച്ച കോ-ഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ  സൊസൈറ്റി കാലാനുസൃതമായ പരിഷ്കാര പ്രവർത്തനങ്ങൾ തുടക്കം കുറിച്ചിരിക്കുകയാണ്.
ഇതോടനുബന്ധിച്ച് ' നടവയൽ ഗ്രന്ഥശാല 'എന്ന പേരിൽ പുതുതായി ഒരു ലൈബ്രറി ആരംഭിക്കുകയാണ്. വായനയെയും എഴുത്തിനെയും  പ്രോത്സാഹിപ്പിക്കുന്ന  സർഗാത്മക സാഹചര്യങ്ങൾ ഒരുക്കുവാനാണ് പരിശ്രമം.
ഗ്രന്ഥശാലാ പ്രവർത്തനങ്ങൾക്കു പുറമേ തൊഴിൽ പരിശീലന പരിപാടികൾ, കലാ-കായിക പരിശീലനങ്ങൾ, പി.എസ്.സി കോച്ചിംഗ്, ഐ.ഇ.എൽ.ടി.എസ് വിദേശഭാഷാ പരിശീലനങ്ങൾ, വർക്ക് നിയർ ഹോം മുതലായ മേഖലകളിലും സംഘം പ്രവർത്തന സജ്ജമായിക്കൊണ്ടിരിക്കുകയാണ്.ഏപ്രിൽ 24 ന് ഞായറാഴ്ച പ്രമുഖ സാഹിത്യകാരൻ കെ.ജെ. ബേബി ഗ്രന്ഥശാലയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കും.അനുബന്ധമായി രാവിലെ 10.30 മുതൽ വയനാട്ടിലെ എഴുത്തുകാരുടെ സൗഹൃദ സംഗമവും സംഘടിപ്പിക്കുന്നുണ്ട്. എഴുത്തുകാർക്കും വായനക്കാർക്കും പരസ്പരം കാണുവാനും പരിചയപ്പെടാനും സംവദിക്കുവാനുമുള്ള ഒത്തു ചേരലാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ, പുസ്തക പ്രദർശനവും വില്പനയും ക്രമീകരിച്ചിട്ടുണ്ട്.
സൗഹൃദ സംവാദത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന എഴുത്തുകാർ താഴെ കൊടുത്തിട്ടുള്ള ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം. ബാബു ചിറപ്പുറം : 944758389, ജോസ് പൗലോസ് : 94475448.
പത്രസമ്മേളനത്തിൽ സൊസൈറ്റി പ്രസിഡന്റ് പി.എ ദേവസ്യ, ഡയറക്ടർമാരായ വി.ജെ തോമസ്, മേരി ഐമനച്ചിറ, ജോസ് മാത്യൂ, ജെയിംസ് ജോസഫ്, മാനേജർ സച്ചിൻ സുനിൽ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *